രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 2 മുതല്‍ 7 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

NMMS School Registration

 

  NMMS പരീക്ഷക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ഓണ്‍ലൈനായി പ്രധാനാധ്യാപകര്‍ വേരിഫൈ ചെയ്യേണ്ടതുണ്ട്. വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളുടെ പ്രിന്റൗട്ടുകള്‍ വിദ്യാര്‍ഥികള്‍ പ്രധാനാധ്യാപകര്‍ക്ക് സമര്‍പ്പിക്കണം. ഈ ആവശ്യത്തിനായി വിദ്യാലയങ്ങള്‍ NMMS സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട് ഇതിന്റെ സ്റ്റെപ്പുകള്‍ ചുവടെ

സ്കൂള്‍ തല വേരിഫിക്കേഷനുള്ള ലിങ്ക് ഇവിടെ  . ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള‍്‍ ലഭിക്കുന്ന പേജില്‍ Click Here to Register എന്നതില്‍ ക്ലിക്ക് ചെയ്യുക.
സ്കൂള്‍ തല രജിസ്ട്രേഷനായി താഴെപ്പറയുന്ന മാതൃകയിലുള്ള ഫോം ലഭിക്കും. ഇതില്‍ പ്രധാനാധ്യാപകന്റെ വിശദാംശങ്ങള്‍ നല്‍കി Register എന്നതില്‍ ക്ലിക്ക് ചെയ്യുക

 സ്കൂള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചതായി കാണിച്ച് ചുവടെ കാണുന്ന രീതിയിലുള്ള മെസ്സേജ് ലഭിക്കും. Username & Password പ്രധാനാധ്യാപകന്റെ മൊബൈല്‍ നമ്പരില്‍ ലഭിക്കും
ഈ യൂസര്‍നെയിം , പാസ് വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ആദ്യതവണ പാസ് വേര്‍ഡ് മാറ്റുന്നതിനായി ആവശ്യപ്പെടും . മൊബൈലില്‍ ലഭ്യമായ പാസ് വേര്‍ഡ് ആദ്യ ബോക്സില്‍ നല്‍കുക. അടുത്ത രണ്ട് ചതുരങ്ങളില്‍ പുതുതായി ഉദ്ദേശിക്കുന്ന പാസ് വേര്‍ഡ് നല്‍കി കണ്‍ഫേം ചെയ്യുക. പാസ് വേര്‍ഡില്‍ 8-15 characters ഉണ്ടാവണം ചുരുങ്ങിയത് ഒരു Capital Letter , ഒരു Small Letter. ഒരു Digit, ഒരു Special Character (@,#,$,* .... എന്നിവയില്‍ ഒന്ന്) ഉണ്ടാവണം. കണ്‍ഫേം ആയ മെസ്സേജ് ലഭിച്ചാല്‍ Username , New Password ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ലോഗിന്‍ ചെയ്യുമ്പോള്‍ താഴെക്കാണുന്ന ജാലകം ലഭിക്കും


ഇതില്‍ സൂചിപ്പിച്ചിരിക്കുന്ന അപേക്ഷകള്‍ കാണുന്നതിനും വേരിഫൈ ചെയ്യുന്നതിനുമായി ഇടത് വശത്തുള്ള List of Applicants എന്നതില്‍ ക്ലിക്ക് ചെയ്യുക. അപേക്ഷിച്ച വിദ്യാര്‍ഥികളുടെ പേരുകള്‍ ഉള്‍പ്പെട്ട ലിസ്റ്റ് ലഭിക്കും ഇതിലെ പേരിന് നേരെയുള്ള Verify എന്ന ബട്ടണ്‍ അണര്‍ത്തുന്നതോടെ വിദ്യാര്‍ഥിയുടെ അപേക്ഷ കാണാന്‍ സാധിക്കും. ഇവ സൂക്ഷ്മമായി പരിശോധിച്ച് എല്ലാ വിശദാംശങ്ങളും ശരിയെങ്കില്‍ പേജിന് ചുവടെയുള്ള Confirm ബട്ടണ്‍ അമര്‍ത്തുക. മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ Edit എന്നതില്‍ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന പേജില്‍ മാറ്റങ്ങള്‍ വരുത്തി സേവ് ചെയ്ത ശേഷം Confirm ചെയ്യുക. ഇവ കൂടാതെ Reject എന്ന ഓപ്ഷന്‍ ഉണ്ട് . ഇത് നല്‍കിയാല്‍ ആ കുട്ടിക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കുന്നതിന് പ്രയാസം നേരിടും എന്നതിനാല്‍ ഇത് നിരസിക്കേണ്ട അപേക്ഷ എങ്കില്‍ മാത്രം നല്‍കുക. 

ശ്രദ്ധിക്കുക അപേക്ഷകള്‍ വേരിഫൈ ചെയ്യേണ്ട അവസാനദിവസം ജനുവരി 11 ആണ്. നിശ്ചിത സമയത്തിന് മുമ്പ് വേരിഫൈ ചെയ്താല്‍ മാത്രമേ കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കൂ

Post a Comment

Previous Post Next Post