SSLC കുട്ടികളുടെ ഫോട്ടോകള്‍ ജിമ്പ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് Batch ആയി Black & White ആക്കി 150x200 pixel size ലേക്ക് മാറ്റുന്ന വിധം വീഡിയോ ട്യൂട്ടോറിയല്‍ ആയി തയ്യാറാക്കി അവതരിപ്പിക്കുന്നത് ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി
Click Here for the Video Tutorial
സമ്പൂര്‍ണ്ണയില്‍ ഓരോ കുട്ടിയുടെയും ഫോട്ടോ ആ കുട്ടിയുടെ പേജില്‍ പ്രവേശിച്ച് Upload ചെയ്യാതെ ഒരു ഡിവിഷനിലെ കുട്ടികളുടെ ഫോട്ടോ ഒന്നിച്ച് Upload ചെയ്യുന്ന രീതി ഏവര്‍ക്കും അറിയുമല്ലോ. ഡാഷ്ബോര്‍ഡിലെ Admission എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്ന് വരുന്നതില്‍ Upload Photos എന്ന ഓപ്ഷനില്‍ ക്ലാസ് ഡിവിഷന്‍ ഇവ തിരഞ്ഞെടുത്ത് Batch Uploading സാധ്യമാകും