SSLC പരീക്ഷക്ക് ആവശ്യമായ സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ പരിശോധിക്കുന്നതിന് മെയില്‍ മെര്‍ജിന്റെ സഹായത്തോടെ ഓരോ കുട്ടിക്കും ആവശ്യമായ ഡേറ്റാ ഷീറ്റ് തയ്യാറാക്കുന്ന വിധം ഇക്കഴിഞ്ഞ ദിവസം എസ് ഐ ടി സി ഫോറം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ മെയില്‍ മെര്‍ജിന്റെ സഹായം കൂടാതെ Libre Officeന്റെ മാത്രം സഹായത്തോടെ തയ്യാറാക്കുന്ന മറ്റൊരു രീതി വിശദീകരിക്കുന്നത് ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഇതിനായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ചുവടെ. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് നന്ദി
- ചുവടെ ലിങ്കില്‍ നല്‍കിയിരിക്കുന്ന SSLC Data Check_2021.ods എന്ന ഫയലിനെ ഡൗണ്‍ലോഡ് ചെയ്ത് സേവ് ചെയ്യുക.
- ഇതിനെ ഡബിള്‍ക്ലിക്ക് ചെയ്ത് തുറക്കുക
- വീഡിയോയില്‍ കാണുന്ന രീതിയില്‍ Macro Enable ചെയ്യുക. തുടര്‍ന്ന് ഇതിനെ ക്ലോസ് ചെയ്ത് വീണ്ടും ഓപ്പണ്‍ ചെയ്യുക
- SSLC Data Check എന്ന ഷീറ്റില്‍ കാണുന്ന Paste Data എന്നതില്‍ ക്ലിക്ക് ചെയ്യു്മ്പോള്‍ തുറന്ന് വരുന്ന ഷീറ്റില്‍ സമ്പൂര്‍ണ്ണയില്‍ നിന്നും തയ്യാറാക്കിയ Reportലെ കുട്ടികളുടെ വിശദാംശങ്ങള്‍ കോപ്പി ചെയ്തത് പേസ്റ്റ് ചെയ്യുക
- മെയിന്‍ ഷീറ്റിലെ Generate Check Sheet എന്നതില്‍ ക്ലിക്ക് ചെയ്താല്‍ നമുക്കാവശ്യമായ റിപ്പോര്‍ട്ട് തയ്യാറായിട്ടുണ്ടാവും
ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് ഇതിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന വീഡിയോ കാണുക. വീഡിയോ ഇവിടെ
Click Here for SSLC_Data_Check_2021.ods