ഈ അധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ് -കം- മെറിറ്റ് സ്കോളര്‍ഷിപ്പിന് (NMMS) അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറത്തിറങ്ങി. ഡിസംബര്‍ 23 മുതല്‍ ജാനുവരി 6 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. http://nmmse.kerala.gov.in എന്ന സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷിക്കുന്നതിന് ഫീസില്ല
2019-20 അധ്യയനവര്‍ഷത്തെ ഏഴാം ക്ലാസ് പാദവാര്‍ഷിക പരീക്ഷയില്‍ 55%ല്‍ കുറയാതെ മാര്‍ക്ക് വാങ്ങിയവരും രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ കുറവുള്ളവരുമായ ഇപ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നത്
വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന ഒന്നര ലക്ഷം രൂപയില്‍ കുറവുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് ,ആറ് മാസത്തിനുള്ളില്‍ എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, എസ് സി/എസ് ടി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ്, 40% ലധികം ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷിക്കുന്നതിന് ആവശ്യമാണ്
ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത് :2020ഡിസംബര്‍ 23 മുതല്‍ ജനുവരി 6 വരെ
പ്രധാനാധ്യാപകര്‍ കണ്‍ഫേം ചെയ്യേണ്ടത് :2020 ജനുവരി 11നകം
Click Here for Notification
CLICK HERE for Online Site