അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

ഡിപ്പാർട്ടുമെന്റൽ പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

 


 

   കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഡിപ്പാർട്ടുമെന്റൽ പരീക്ഷയ്ക്ക് സർക്കാർ ഉദ്യോഗസ്ഥരെ പ്രപ്തരാക്കുന്നതിന് ഐ.എം.ജി പ്രത്യേക ഓൺലൈൻ പരിശീലനം നടത്തുന്നു. പരിശീലനം ജനുവരി അവസാനവാരം ആരംഭിക്കും.

        അടുത്ത ഡിപ്പാർട്ടുമെന്റൽ പരീക്ഷക്ക് പി.എസ്.സിയിൽ അപേക്ഷിക്കുന്ന ക്ലാസ് 2, ക്ലാസ് 3 വിഭാഗത്തിലെ താൽപര്യമുള്ള ഉദ്യോഗസ്ഥരുടെ വിശദാംശം മേലധികാരിയുടെ ശുപാർശയോടുകൂടി പരിശീലന കാലാവധി മുഴുവനും പരിശീലനത്തിൽ പങ്കെടുത്തുകൊള്ളാമെന്നുള്ള ഒരു സാക്ഷ്യപത്രം ഉള്ളടക്കം ചെയ്യണം. കോഴ്‌സ് ഫീസായി 5,000 രൂപ പരിശീലന തിയതിക്കു മുമ്പ് തുക ഡയറക്ടർ, ഐ.എം.ജി, തിരുവനന്തപുരം എന്ന പേരിൽ ഡിമാന്റ് ഡ്രാഫ്റ്റായോ പണമായോ ബാങ്ക് അക്കൗണ്ട് വഴിയോ  (A/c No. 57044155939 IFSC: SBIN0070415, State Bank of India, Vikas Bhavan, Thiruvananthapuram)  അടയ്ക്കണം.
         അപേക്ഷകൾ ഡയറക്ടർ, ഐ.എം.ജി, വികാസ് ഭവൻ, തിരുവനന്തപുരം എന്ന മേൽ വിലാസത്തിലോ/   imgtvpm@gmail.com എന്ന മെയിലിലോ അയക്കണം.
   നാമനിർദ്ദേശം ലഭിക്കേണ്ട അവസാന തിയതി ജനുവരി 10 ആണ്.  വിശദവിവരങ്ങൾക്ക്: www.img.kerala.gov.in

Click Here for Press Release

Post a Comment

Previous Post Next Post