ഇന്ന് (നവംബര്‍ 26) ഭരണഘടനാ ദിനം മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ഹയർ സെക്കണ്ടറി പ്ലസ് വൺ: വേക്കൻസി സീറ്റുകളിലെ പ്രവേശനം

         വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ ആവശ്യമെങ്കിൽ പ്രവേശനം നേടുന്നതിന് നവംബർ 25 മുതൽ 27ന് വൈകിട്ട് നാല് മണിവരെ അപേക്ഷ നൽകാം. നിലവിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനാവില്ല. വിവിധ ക്വാട്ടകളിൽ പ്രവേശനം നേടിയശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ട് നോൺ-ജോയിനിങ്ങ് ആയവർക്കും അപേക്ഷിക്കാൻ കഴിയില്ല. നിലവിലുള്ള ഒഴിവ് അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ൽ 25ന് രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും. ഈ ഒഴിവിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ  Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്‌കൂൾ/കോഴ്‌സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം. വിശദ നിർദ്ദേശങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിൽ ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Post a Comment

Previous Post Next Post