2020-21 അധ്യയനവര്‍ഷത്തെ ലിറ്റില്‍ കൈറ്റ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ ആയി ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ വിശദമായ സര്‍ക്കുലറുകള്‍ കൈറ്റ് കഴിഞ്ഞാഴ്‌ച തന്നെ പുറത്തിറക്കിയിരുന്നുു. ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളുടെ ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളുടെ വിലയിരുത്തലിനായി ഒരു ഫോം ലിറ്റില്‍ കൈറ്റ്സിന്റെ വിദ്യാലയത്തിന്റെ ലോഗിനില്‍ നല്‍കിയിട്ടുണ്ട്. Login ചെയ്‌ത് പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന പേജിലെ ICT Data Collection 19-22 എന്ന ലിങ്കിലൂടെ ഓരോ വിദ്യാര്‍ഥിയുടെയും വിശദാംശങ്ങള്‍ നല്‍കണം.
ഇതോടൊപ്പം തന്നെ ഈ അധ്യയനവര്‍ഷത്തില്‍ പുതുതായി പ്രവേശനം തേടിയ വിദ്യാര്‍ഥികളില്‍ മുന്‍വര്‍ഷത്തെ വിദ്യാലയത്തില്‍ ലിറ്റില്‍ കൈറ്റില്‍ അംഗങ്ങളായിരുന്നവരെ പുതിയ വിദ്യാലയത്തില്‍ ഉള്‍പ്പെടുത്തണം. പുതിയ വിദ്യാലയത്തില്‍ ഒഴികളുണ്ടെങ്കില്‍ വിദ്യാലയത്തിന് നേരിട്ടോ അല്ലാത്ത പക്ഷം ഒക്ടോബര്‍ 20നകം ബന്ധപ്പെട്ട DRCയിലേക്ക് മെയില്‍ മുഖേന വിശദാംശങ്ങള്‍ നല്‍കുകയും മാസ്റ്റര്‍ ട്രയിനറെ വിവരം അറിയിച്ച് ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
ഇന്നത്തെ ഓണ്‍ലൈന്‍ ക്ലാസിന്റെ ലിങ്ക് ഇവിടെ
- 9,10 ക്ലാസുകള്‍ക്കാണ് നിലവില്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തനം ആരംഭിക്കുന്നത്
- കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ ഫസ്റ്റ്‌ബെല്‍ ക്ലാസുകളുടെ മാതൃകയില്‍ ഓണ്‍ലൈനിലൂടെ ആവും ക്ലാസുകള്‍ നടത്തുക. വിക്ടേഴ്‌സ് ചാനലില്‍ ഇതിനുള്ള ക്ലാസുകള്‍ ഒക്ടോബര്‍ 17 മുതല്‍ ആരംഭിക്കും
- ഓണ്‍ലൈന്‍ സൈറ്റിലെ വിദ്യാര്‍ഥികളുടെ പേരും മറ്റ് വിശദാംശങ്ങളും കൃത്യമാണെന്ന് ഉറപ്പ് വരുത്തുക
- പത്താം ക്ലാസിലെ പ്രവര്‍ത്തനം മൂന്ന് മേഖലകളിലാവും നടക്കുക
- കുട്ടികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ Row Files and Product ആ കുട്ടിയുടെ പേരില്‍ ഫോള്‍ഡര്‍ തയ്യാറാക്കി അതില്‍ സൂക്ഷിക്കേണ്ടതാണ്
- വര്‍ക്ക് ഡയറിയുടെ പ്രോജക്‌ട് റിപ്പോര്‍ട്ടും എഴുതി സൂക്ഷിക്കാന്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം
- പത്താം ക്ലാസിന്റെ പ്രവര്‍ത്തനം നവംബര്‍ 30നകം പൂര്‍ത്തീകരിക്കണം.
- വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായി വന്നാല്‍ കൈറ്റ് വിദ്യാലയങ്ങള്‍ക്ക് നല്‍കിയ ലാപ്‌ടോപ്പുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാവുന്നതാണ്. നല്‍കുന്ന ലാപ്‌ടോപ്പുകളുടെ വിശദാംശങ്ങള്‍ ഇഷ്യു രജിസ്റ്ററില്‍ രേഖപ്പെടുത്തണം. തിരികെ നല്‍കുമ്പോള്‍ കുട്ടിയുടെ പ്രോഡക്ടും റോ ഫയലുകളും ഒരു ഫോള്‍ഡറിലാക്കി പെന്‍ഡ്രൈവിലോ മറ്റോ ശേഖരിച്ച ശേഷം മാത്രമേ ഈ ലാപ്‌ടോപ്പ് മറ്റൊരു വിദ്യാര്‍ഥിക്ക് നല്‍കാവൂ
- ഒമ്പതാം ക്ലാസിന് നിലവില്‍ ഒക്ടോബര്‍ 17, 31, നവംബര്‍ 7 തീയതികളിലാവും ക്ലാസുകള്‍ നടക്കുക. ക്ലാസിന് തൊട്ടടുത്ത ദിവസം തന്നെ അറ്റന്‍ഡന്‍സ് നല്‍കണം. ഒരിക്കല്‍ രേഖപ്പെടുത്തിയാല്‍ പിന്നീട് തിരുത്തല്‍ വരുത്തുക സാധ്യമല്ല
- കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണുന്നു എന്നത് കൈറ്റ് മാസ്റ്റര്‍മാരും മിസ്ട്രസ് മാരും ഉറപ്പ് വരുത്തണം
- വിക്ടേഴ്‌സ് ചാനലില്‍ ക്ലാസുകള്‍ കാണാന്‍ കഴിയാത്ത കുട്ടികള്‍ക്ക് യുട്യൂബ് ചാനല്‍ ലിങ്ക് നല്‍കി വീണ്ടും കാണാന്‍ സാധിക്കും
- പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള Resources ലിറ്റില്‍ കൈറ്റ്‌സ് സൈറ്റില്‍ ലഭ്യമാണ്
Little Kites ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഇവിടെ
Click Here for Online Class Resources