പൊതു
വിദ്യാഭ്യാസ മേഖലയിൽ കേരളം ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ
സംസ്ഥാനമാകുന്നു. ഹൈടെക് സ്‌കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ
പ്രഖ്യാപനം. 2020 ഒക്ടോബർ12 രാവിലെ 11 മണിയ്ക്ക് ബഹു. മുഖ്യമന്ത്രി ശ്രീ.
പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിക്കുന്നു. ക്ലാസ്
മുറികൾക്കൊപ്പം പഠനാന്തരീക്ഷവും ഹൈടെക് ആക്കി മാറ്റിയാണ് മുഴുവൻ
പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുള്ള ആദ്യസംസ്ഥാനമെന്ന പദവിയിലേക്ക്
കേരളം ചുവടു വെക്കുന്നത്. ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യുകയും
സ്ഥാപിക്കുകയും ചെയ്യുക മാത്രമല്ല ചെയ്തത്, അതിനനുസൃതമായി നമ്മുടെ
അധ്യാപനരീതികളിലും ആവശ്യമായ മാറ്റം സാധ്യമാക്കി. ഡിജിറ്റൽ പഠനം
എളുപ്പമാക്കാൻ 'സമഗ്ര' ഡിജിറ്റൽ പഠന വിഭവപോർട്ടലിന് രൂപം നൽകിയിട്ടുണ്ട്. ഈ
വിഭവപോർട്ടലിലൂടെ പഠനത്തിനാവശ്യമായ സാമഗ്രികൾ ശേഖരിക്കാം. ഇതിനായി
അധ്യാപകർക്ക് ഓൺലൈനായി പരിശീലനവും നൽകി. കോവിഡ് പ്രതിസന്ധി കാലത്ത് ഓൺലൈൻ
പഠനം വേഗത്തിൽ നടപ്പിലാക്കാനും സംസ്ഥാനത്തിനായി. സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഇതോടനുബന്ധിച്ച് നിയോജകമണ്ഡലം ഡിജിറ്റല്‍ ആയതിന്ളെ പ്രഖ്യാപനം എം എല്‍ എമാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നടക്കും . സ്കൂള്‍ തലത്തില്‍ സ്കൂളുകള്‍ ഡിജിറ്റലായി മാറിയ പ്രഖ്യാപനവും ഇതോടനബന്ധിച്ച് നടത്തും. ഈ പരിപാടി വിക്ടേഴ്‌സ് ചാനലിലൂടെ കാണുന്നതിനുള്ള സൗകര്യങ്ങള്‍ വിദ്യാലയങ്ങള്‍ ഒരുക്കേണം. ചടങ്ങുകളുടെ സംപ്രേക്ഷണം കാണുന്നതിനുള്ള ലിങ്കുകള്‍ ചുവടെ.
http://facebook.com/victerseduchannel
https://victers.kite.kerala.gov.in/pages/