നാലാം ക്ലാസ്സു മുതല് പ്ലസ് ടു വരെയുള്ള (9 വയസ്സു മുതല് 17 വയസ്സുവരെ) വിദ്യാര്ത്ഥികള് വരയ്ക്കുന്ന രചനകളില് നിന്നുമാണ് ശിശുദിന സ്റ്റാമ്പ് 2020 ന് അനുയോജ്യമായ ചിത്രം തെരഞ്ഞെടുക്കുന്നത്. "അതിജീവനത്തിന്റെ കേരളപാഠം" എന്ന വിഷയമാണ് ഈ വര്ഷത്തെ മത്സരത്തിന് നല്കിയിരിക്കുന്നത്.
നാലാം ക്ലാസ്സു മുതല് പത്താം ക്ലാസ്സു വരെയുള്ള കുട്ടികള്ക്ക് മത്സരത്തില് പങ്കെടുക്കാവുന്നതാണ്. വീട്ടിലിരുന്ന് കുട്ടികള് വരയ്ക്കുന്ന ചിത്രം പ്രഥമ അദ്ധ്യാപകന്/പ്രിന്സിപ്പാള് സാക്ഷ്യപ്പെടുത്തുകയോ/ഓണ്ലൈനായി മത്സരം സംഘടിപ്പിച്ച് ചിത്രം തെരഞ്ഞെടുത്ത് അസ്സല് ചിത്രം സാക്ഷ്യപ്പെടുത്തുകയോ ചെയ്ത് നല്കാവുന്നതാണ്. ചിത്രരചനകള് 2020 ഒക്ടോബര് 31-ാം തീയതി വരെ കേരള ശിശുക്ഷേമ സമിതിയില് നേരിട്ടോ തപാല് മുഖേനയോ സ്വീകരിക്കുന്നതായിരിക്കും. ചിത്രരചനാ മത്സരം സംബന്ധിച്ച വിശദാംശങ്ങള് ഇതോടൊപ്പം ചേര്ക്കുന്നു.
Click Here for the Circular
കൂടുതൽ വിശദാംശങ്ങൾക്ക് ബന്ധപ്പെടുക
കേരള സംസ്ഥാന ശിശുക്ഷേമ സമിതി
തൈക്കാട്, തിരുവനന്തപുരം-14
ഫോൺ:0471 2324 932/939, 2329932
വെബ്സൈറ്റ്: www.childwelfare.kerala.gov.in
ഇമെയിൽ: childwelfarekerala@gmail.com