2020-21 അധ്യയനവര്‍ഷത്തെ ഒ ബി സി പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്‌ഡഡ് സ്കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലെ OBC വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്കാണ് അപേക്ഷിക്കാവുന്നത് ഒ ബി സി വിഭാഗത്തില്‍പ്പെട്ട OEC ആനുകൂല്യം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടതില്ല.
- സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ.
രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം 250000ല്‍ കുറവായിരിക്കണം. - കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 80%ലധികം മാര്‍ക്ക് ലഭിച്ചിരിക്കണം
- നിശ്ചിതമാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് സ്‌കൂള്‍ പ്രധാനാധ്യാപകരെ ഏല്‍പ്പിക്കേണ്ട അവസാന തീയതി 30.09.2020.
- വിദ്യാലയങ്ങള്‍ www.egrantz,kerala.gov.in എന്ന പോര്‍ട്ടലില്‍ ഏപേക്ഷ സമര്‍പ്പേക്കണ്ട അവസാനദിവസം 2020 ഒക്ടോബര്‍ 15
- മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്‌തമായി Egrantz സൈറ്റിലാണ് വിദ്യാലയങ്ങള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ സമര്‍പ്പണത്തിന് Add New Student, Updte Student Mark , Apply for Scholarship എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട്. ഈ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം HM Login മുഖേന അപേക്ഷകള്‍ Verify ചെയ്‌തിരിക്കണം
- അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ ഒരു തവണയെങ്കിലും ട്രാന്‍സാക്ഷന്‍ നടത്തിയിട്ടുണ്ടെന്നും അക്കൗണ്ട് ആക്ടീവ് ആണെന്നും ഉറപ്പ് വരുത്തണം
- പ്രിമെട്രിക് സ്കോളർഷിപ് സംബന്ധമായ പരാതികളും സംശയങ്ങളും "egrantz3.0helpline@gmail.com" എന്ന ഇമെയിൽ വിലാസത്തിലേക്ക് സ്കൂൾ കോഡ് & അഡ്മിഷൻ നമ്പർ എന്നിവ രേഖ പെടുത്തി അയക്കാവുന്നതാണ്.
- Click Here for the Circular
- Click Here for the Application Form
- Click Here for User Manual
- Click Here for State OBC List