പൊതുവിദ്യാഭ്യാസ വകുപ്പ് വഴി സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ കേന്ദ്ര ആവിഷ്കൃത സ്കോളർഷിപ്പായ പ്രീ-മെട്രിക് (ഭിന്നശേഷി) സ്കോളർഷിപ്പിന് (സി.എസ്.എസ്) അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. 9,10 ക്ലാസുകളില്‍ പഠിക്കുന്ന 40% ലധികം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കാണ് ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നത്. മൈനോരിറ്റി പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പ് പോലെ തന്നെ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ആണ് അപേക്ഷ സമര്‍പ്പിക്കുന്നത്. ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ക്ക് പ്രീമെട്രിക്ക് മൈനോരിറ്റി, എന്‍ എം എം എസ് എന്നിവക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല
കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പുകൾക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2020 ഒക്ടോബർ 31 ആണ്.
Click Here to Download Pre-metric Scholarship for Disabled Students