SSLC പരീക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കുലറുകളും ഉത്തരവുകളും അടങ്ങിയ പേജ് ഇവിടെ SSLC 2025 CWSN രണ്ടാം ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ ഗവ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി പട്ടിക 01.01.2025 തീയതി പ്രാബല്യത്തില്‍ താല്‍കാലികമായി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച ഉത്തരവ്‌ ഡൗണ്‍ലോഡ്‍സില്‍ SSLC മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് എക്‍സാമിനര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഫെബ്രുവരി 27 ന് പ്രാദേശികാവധിസ്‍പാര്‍ക്കില്‍ Establishment User (Clerk User) ക്കും ലോഗിന്‍ ചെയ്യുന്നതിന് ഇന്ന് മുതല്‍ OTP നിര്‍ബന്ധം 2024-25 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയുടെയും വാര്‍ഷിക പരീക്ഷയുടെയും ടൈംടേബിള്‍ ഡൗണ്‍ലോഡ്‍സില്‍ SSLC ഹാൾ ടിക്കറ്റ് ഇപ്പൊൾ iExaMS ൽ ലഭ്യമാണു് SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

സ്‌കൂളുകളുടെ ഡിജിറ്റൽ മാഗസിനുകൾ സ്‌കൂൾ വിക്കിയിൽ

'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ രണ്ടായിരത്തോളം സ്‌കൂളുകളിൽ വിദ്യാർഥികൾ തയാറാക്കിയ ഡിജിറ്റൽ മാഗസിനുകൾ സ്‌കൂൾവിക്കി പോർട്ടലിൽ പ്രസിദ്ധീകരിച്ചു. ഭാഷാകമ്പ്യൂട്ടിങ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.  സ്‌കൂൾ വിക്കി (www.schoolwiki.in) താളിൽ നിന്നും 'ഡിജിറ്റൽ മാഗസിൻ' ലിങ്ക് വഴി ജില്ല തിരിച്ച് ഈ വർഷത്തെ എല്ലാ ഡിജിറ്റൽ മാഗസിനുകളും കാണാനാകും.
വിക്കിപീഡിയ മാതൃകയിൽ സ്വതന്ത്ര വിവരശേഖരണം ലക്ഷ്യമാക്കി പതിനയ്യായിര സ്‌കൂളുകളെ കോർത്തിണക്കിയാണ് പ്രവർത്തിനം, സ്‌കൂൾ വിക്കിയിൽ 2017 മുതലുളള സംസ്ഥാന സ്‌കൂൾ കലോൽസവത്തിലെ രചനാ മത്സരങ്ങളുടെ സൃഷ്ടികളും 2019 മുതലുളള
സ്‌കൂൾ ഡിജിറ്റൽ മാഗസിനുകളും ലഭ്യമാക്കുന്നു. പോർട്ടലിലെ മുഖചിത്രത്തിൽ മൗസ് കൊണ്ടുവരുമ്പോൾ മാസികയുടെ പേരും സ്‌കൂൾ പേരും ദൃശ്യമാകും. ഡിജിറ്റൽ മാഗസിൻ കാണാൻ  മാസികയുടെ പേരിലും, സ്‌കൂൾ പേജിലേക്ക് പോകാൻ സ്‌കൂൾ പേരിലുമാണ് ക്ലിക്ക് ചെയ്യേണ്ടത്.
ലിറ്റിൽ കൈറ്റ്സ് പരിശീലന പ്രവർത്തനങ്ങളുടെ ഭാഗമായി മലയാളം ടൈപ്പിങ്, വേർഡ് പ്രൊസസിങ്, റാസ്റ്റർ-വെക്ടർ ഇമേജ് എഡിറ്റിങ് തുടങ്ങിയവയും നടപ്പിലാക്കുന്നു.  പദ്ധതിയിലെ സർഗാത്മകപ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്വതന്ത്ര സോഫ്‌റ്റ്വെയറിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നത്. എഴുത്തും വരകളും ചിന്തകളുമെല്ലാം ഡിജിറ്റൽ രൂപത്തി ലേക്കു മാറ്റിയാണ് ഓരോ വർഷവും കുട്ടികൾ ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കുന്നത്. കടലാസ്‌രഹിതമായും ധനനഷ്ടം കൂടാതെയും എല്ലാവർക്കും കാണാവുന്ന തരത്തിൽ പ്രദർശിപ്പിക്കാനും സംവിധാനമൊരുങ്ങിയതായി കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു.

1 Comments

Previous Post Next Post