SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകൾ 15നും 16നും

         സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് ഐ.ടി.ക്ലബ്ബിലെ അംഗങ്ങൾക്കായി കൈറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ദ്വിദിന ജില്ലാസഹവാസ ക്യാമ്പ് എല്ലാ ജില്ലകളിലും ഇന്നും 15 , 16 തീയതികളില്‍ നടക്കും. മൊബൈൽ ആപ്പ്, ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ, ഐ.ഒ.ടി. (ഇന്റർനെറ്റ് ഓഫ് തിങ്‌സ്) ഉപകരണങ്ങൾ, ത്രിഡി കാരക്ടർ മോഡലിങ് തുടങ്ങിയ നൂതനസാങ്കേതികവിദ്യയിലെ പരിശീലനമാണ് വിദ്യാർഥികൾക്ക് നൽകുന്നത്. ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്ത 14,000 പേരിൽ നിന്നും പ്രോഗ്രാമിങ്, ത്രീഡി അനിമേഷൻ വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 1150 കുട്ടികളാണ് ജില്ലാക്യാമ്പുകളിൽ പങ്കെടുക്കുന്നത്.
       സ്വതന്ത്ര ത്രീഡി ഗ്രാഫിസ്‌ക് സോഫ്റ്റ്‌വെയറായ ബ്ലെൻഡർ ഉപയോഗിച്ച്, ത്രീഡി കാരക്ടർ മോഡലിങ്, കാരക്ടർ റിഗ്ഗിങ് (ഡൈനിങ് ടേമ്പിൾ, ഗ്ലാസ്, കപ്പ്, സോസർ, ഫ്രൂട്ട് ബാസ്‌ക്കറ്റ്, ഡൈനിങ് ഹാൾ മുതലായ ത്രീഡി മോഡലുകളുടെ നിർമ്മാണം), ത്രീഡി കാരക്ടർ അനിമേഷൻ എന്നിവയാണ് അനിമേഷൻ മേഖലയിലെ വിദ്യാർഥികൾക്കുളള പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥികൾ തയാറാക്കിയ ഉല്പന്നങ്ങളുടെ പ്രദർശനം 16ന് വൈകിട്ട് മൂന്നിന് നടക്കും. പ്രദർശനം കാണാൻ രക്ഷിതാക്കൾക്ക് അവസരമൊരുക്കിയിട്ടുണ്ടെന്ന് കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ.അൻവർ സാദത്ത് അറിയിച്ചു. ക്യാമ്പ് നടക്കുന്ന സ്ഥലങ്ങൾ ഇവിടെ നിന്നും ലഭിക്കും.

Post a Comment

Previous Post Next Post