ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശമ്പള പരിഷ്‌കരണ കമ്മീഷനെ അറിയിക്കാം.
കമ്മീഷന്റെ വെബ്‌സൈറ്റിൽ (www.prc.kerala.gov.in)
ചോദ്യാവലി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യക്തികളുടെയും സർവീസ്
സംഘടനകളുടെയും നിവേദനങ്ങൾ മാർച്ച് 15നകം സെക്രട്ടറി, പതിനൊന്നാം ശമ്പള
പരിഷ്‌കരണ കമ്മീഷൻ, അപ്പർ ഗ്രൗണ്ട് ഫ്‌ളോർ, ട്രാൻസ് ടവേഴ്‌സ്,
റ്റി.സി.നം.15/1666(14), വഴുതക്കാട്, തൈക്കാട് പി.ഒ., തിരുവനന്തപുരം-695
014 എന്ന വിലാസത്തിലോ office.prc@kerala.gov.in ലോ നൽകണം.