ജിയോജിബ്രയില്‍ ഉപയോഗിക്കുന്ന CAS View എന്തെന്ന് വിശദമാക്കുന്ന ഒരു യു ട്യൂബ് വീഡിയോ ലിങ്ക് തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്.പേജ് 241 ലെ സൈഡ് ബോക്സ് പ്രവര്‍ത്തനത്തിലൂടെ ബീജഗണിതം എങ്ങനെ ജിയോജിബ്രയിലൂടെ ഉപയോഗിക്കാം എന്ന് വിശദീകരിക്കുന്നു.
ഇതോടൊപ്പം തന്നെ പത്താം ക്ലാസ് ഗണിത പാഠപുസ്‌തകത്തിലെ സ്ഥിതിവിവരക്കണക്ക്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ അധ്യായങ്ങളുടെ വീഡിയോ ടെക്‌സ്റ്റും ചുവടെ ലിങ്കുകളിലൂടെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പാഠപുസ്തകത്തിലെ പരിശീലനപ്രശ്‌നങ്ങളുടെ പരിഹാരം വീഡിയോ രൂപത്തില്‍ തയ്യാറാക്കി ഈ വീഡിയോ ടെക്സ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പാഠപുസ്‌തകത്തിലെ ചോദ്യത്തിന് ഇടത് വശത്തുള്ള യുട്യൂബ് ഐക്കണില്‍ ക്ലിക്ക് ചെയ്‌താല്‍ അതിന്റെ പരിഹാരം വിശദീകരിക്കുന്ന വീഡിയോ ദൃശ്യമാകും ബ്ലോഗിലൂടെ ഇവ വിശദീകരിച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി
Click Here for CAS View Link