എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ ഡിസംബര്‍ 31നകം സമ്പൂര്‍ണ ലോഗിന്‍ വഴി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ഉപജില്ലാതല 'ലിറ്റിൽ കൈറ്റ്‌സ്' ക്യാമ്പുകൾ നവംബർ 16 മുതൽ

ചന്ദ്രയാൻ വിക്ഷേപണത്തിന്റെ വിവിധ ഘട്ടങ്ങൾ ഉൾപ്പെട്ട ഗെയിമുകൾ  തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി  ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകൾക്ക് നവംബർ 16 ന് തുടക്കമാകും. ചന്ദ്രയാൻ വിക്ഷേപണത്തിന്റെ  ഘട്ടങ്ങൾ, ക്രമാനുഗതമായ ഭ്രമണപഥം ഉയർത്തൽ, സോഫ്റ്റ് ലാൻഡിംഗ് എന്നിവ ഉൾപ്പെട്ട കമ്പ്യൂട്ടർ ഗെയിം വിഷ്വൽ പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറായ  സ്‌ക്രാച്ച് ഉപയോഗിച്ച് പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾ തയ്യാറാക്കും. ആനിമേഷൻ വിഭാഗത്തിലെ കുട്ടികൾ ലഘുകഥകളെ അടിസ്ഥാനമാക്കിയുള്ള അനിമേഷനുകൾ റ്റുപിട്യൂബ് ഡെസ്‌ക് എന്ന സോഫ്റ്റ്‌വെയറിൽ തയ്യാറാക്കും. പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തിയാണ് ക്യാമ്പിലെ മൊഡ്യൂൾ പരിശീലിപ്പിക്കുന്നത്.
      പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് സ്‌കൂളുകളിൽ പ്രവർത്തിച്ചുവരുന്ന 2060 ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലായി 1.14 ലക്ഷം അംഗങ്ങളാണുള്ളത്. യൂണിറ്റുകളിൽ നടന്ന സ്‌കൂൾതല ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 14000 കുട്ടികളാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നത്.  163 ഉപജില്ലകളിലായി 350 ദ്വിദിന ക്യാമ്പുകളാണ് ക്രമീകരിച്ചിട്ടുള്ളത്. പരിശീലനത്തിന് സംസ്ഥാനത്ത് 350 പരിശീലന കേന്ദ്രങ്ങളും 1400 പരിശീലകരെയും സജ്ജമാക്കിയതായതായി കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു.
     ആൻഡ്രോയ്ഡ് ആപ്പുകൾ തയ്യാറാക്കാൻ സഹായിക്കുന്ന ഓപ്പൺസോഴ്‌സ് സോഫ്റ്റ്‌വെയറായ 'ആപ്പ് ഇൻവെന്റർ'  (app inventor) ഉപയോഗിച്ചുള്ള മൊബൈൽ ഗെയിം, ടോർച്ച് ആപ്പ് എന്നിവയുടെ നിർമ്മാണം,  ത്രീഡി അനിമേഷൻ സോഫ്റ്റ് വെയറായ ബ്ലെൻഡർ  (Blender), റ്റുഡി അനിമേഷൻ സോഫ്റ്റ്വെയറായ റ്റുപിട്യൂബ് ഡെസ്‌ക്  (TupiTube Desk) എന്നിവ ഉപയോഗിച്ചുള്ള അനിമേഷൻ നിർമ്മാണം, സൈബർസുരക്ഷ സംബന്ധിച്ച ചർച്ചകൾ അവതരണങ്ങൾ എന്നിവയാണ് ദ്വിദിന പരിശീലന ക്യാമ്പിലെ മറ്റ് പ്രധാനപ്പെട്ട പരിശീലന മേഖലകൾ. ഹൈടെക് സംവിധാനങ്ങൾ ക്ലാസ്മുറികളിൽ പ്രവർത്തിപ്പിക്കാനും പരിപാലിക്കാനും ലിറ്റിൽകൈറ്റ്‌സ് അംഗങ്ങളെ സജ്ജമാക്കുന്ന സെഷനുകളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്‌സ് റവന്യൂജില്ലാ ക്യാമ്പിലേക്കുള്ള തിരഞ്ഞെടുപ്പും ഉപജില്ലാക്യാമ്പിലെ പ്രവർത്തനങ്ങളുടെ  ഭാഗമായി നടക്കും.


പാലക്കാട് ജില്ലയിലെ ലിറ്റില്‍ കൈറ്റ്സ് സബ്‍ജില്ലാതല ക്യാമ്പുകള്‍ താഴെത്തന്നിരിക്കുന്ന ഷെഡ്യൂള്‍ പ്രകാരം നടക്കുന്നതാണ്.
യൂണിറ്റുകളില്‍ നിന്ന് പങ്കെടുക്കേണ്ട മുഴുവന്‍ കുട്ടികളും പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്.
ഒരു കാരണവശാലും പകരം കുട്ടികളെ പങ്കെടുപ്പിക്കാന്‍ കഴിയുന്നതല്ല.
കുട്ടികളെ സുരക്ഷിതമായി എത്തിക്കാന്‍ അധ്യാപകര്‍/രക്ഷിതാക്കള്‍ ജാഗ്രത കാണിക്കണം.

കുട്ടികള്‍ക്ക് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതാണ്.
ക്യാമ്പിൽ വരുന്ന ഓരോ കുട്ടിയും കൊണ്ടുവരേണ്ടത്:
  1. 18.04 ഇൻസ്റ്റാൾ ചെയ്ത,  MIT,Scratch2,TupiTubedesk എന്നീ സോഫ്റ്റ്‍വെയറുകൾ ഉള്ള  ലാപ്‍ടോപ്പ്,ചാർജ്ജർ,മൗസ്,കീബോർഡ് എന്നിവ .
  2. (itexam  ഉണ്ടെങ്കില്‍ uninstall ചെയ്തിരിക്കണം.)
  3. ക്യാമ്പ് 9.30 am മുതൽ 04.00pm വരേയാണ്,കൃത്യസമയം പാലിക്കണം.
  4. ക്യാമ്പില്‍ ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. കുട്ടികള്‍ പ്ലേറ്റ്, ഗ്ലാസ് എന്നിവ കൊണ്ടു വരണം.
Click Here for Sub Districts under Palakkad DE
Click Here for Sub Districts under Ottappalam DEO
Click Here for Sub Districts under Mannarkkad  DEO

Post a Comment

Previous Post Next Post