NMMS സ്‍കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു . സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ബോണസ് / ഉല്‍സവബത്ത, ഓണം അഡ്വാന്‍സ് എന്നിവ സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പുകള്‍ ഡൗണ്‍ലോഡ്‍സില്‍ കെ.ടെറ്റ് ഏപ്രിൽ 2024 കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഫലം www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in എന്നീ വെബ്‍സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജേതാക്കളായ ശ്രീ കെ ശശിധരന്‍ (മോയന്‍സ്, പാലക്കാട്), ശ്രീ മൈക്കിള്‍ ജോസഫ് പി ജെ(ജി എച്ച് എസ് എസ് , പൊറ്റശേരി) ശ്രീ പി ജി ദേവരാജ് (ശ്രീരാമജയം എ എല്‍ പി എസ്, ഈശ്വരമംഗലം) , ശ്രീ സുരേഷ് സി (ജി എച്ച് എസ് എസ് , കാട്ടിലങ്ങാടി) എന്നിവരുള്‍പ്പെടെ എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ വയനാട് ദുന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മുഖ്യമന്ത്രിയ‍ുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ദിവസത്തില്‍ കുറയാത്ത ശമ്പളം നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍. 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സംസ്ഥാന ജനറല്‍ പ്രോവഡന്റ് ഫണ്ടില്‍ അംഗങ്ങളായ ജീവനക്കാര്‍ സെപ്‍തംബര്‍ 30നകം പുതിയ നോമിനേഷനുകള്‍ സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം .സര്‍ക്കുലറിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ കേന്ദ്രാവിഷ്‍കൃത സ്‍കോളര്‍ഷിപ്പുകളായ നാഷണല്‍ മീന്‍സ് -കം-മെരിറ്റ് , ഭിന്നശേഷി സ്‍കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ആഗസ്റ്റ് 31. 2024 ജൂലൈ മാസത്തെ ഡിപ്പാര്‍ട്ട്‍മെന്റല്‍ ടെസ്‍റ്റ് വി‍ജ്‍ഞാപനം ഡൗണ്‍ലോഡ്‍സില്‍- അപേക്ഷ സ്വീകരിക്ക‍ുന്ന അവസാന തീയതി 2024 ആഗസ്‍റ്റ് 14സംസ്ഥാന സ്‍കൂള്‍ കലോല്‍സവം ഡിസംബറില്‍ തിരുവനന്തപുരത്ത് സംസ്ഥാന സ്കൂള്‍ കായികമേള ഒക്ടോബര്‍ 18 മുതല്‍ 22 വരെ എറണാകുളത്ത്. ശാസ്‍ത്രമേള നവംബര്‍ 14 മുതല്‍ 17 വരെ ആലപ്പുഴയില്‍ . .

വിജയശ്രീ ഗണിതം സ്പെഷ്യല്‍


പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ പത്താം ക്ലാസ്സ്കാരുടെ വിജയശ്രീ പരീക്ഷ തുടങ്ങുകയാണല്ലോ? ത്രികോണമിതി , സൂചക സംഖ്യകൾ , തൊടു വരകൾ എന്നിവയിൽ ആദ്യ രണ്ട് പാഠത്തിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. അടിസ്ഥാനാശയങ്ങൾ വ്യക്തമായി ഉൾക്കൊണ്ട് കൊണ്ട് പഠിക്കുകയാണെങ്കിൽ ഏത് തരം ചോദ്യങ്ങളേയും നേരിടാം. വിവിധ തരം ആശയങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം എന്ന് കരുതുന്നു. കുട്ടികൾക്ക് സ്വയം റിവിഷന്  സഹായകമാംവണ്ണം ആദ്യ രണ്ട് പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ ചോദ്യസമാഹാരം പ്രസിദ്ധീകരിക്കുന്നു. മുടപ്പല്ലൂര്‍ സ്കൂളിലെ ശ്രീ ഗോപീകൃഷ്ണന്‍സാര്‍ തയ്യാറാക്കിയ ഈ വിജയശ്രീ സ്‌പെഷ്യല്‍ ചോദ്യശേഖരം ഏവര്‍ക്കുംഉപകാരപ്പെടുമെന്ന് കരുതുന്നു. ഗോപീകൃഷ്ണന്‍സാറിന് ബ്ലോഗിന്റെ നന്ദി

Click Here to download the Questions

Post a Comment

Previous Post Next Post