അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

സ്‌നേഹപൂർവം പദ്ധതിയിൽ അപേക്ഷിക്കാം

അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർധന കുടുംബങ്ങളിലെ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/ പ്രൊഫഷണൽ ബിരുദം, ഐ.ടി.ഐ/ പോളിടെക്‌നിക്ക് പഠിക്കുന്ന വിദ്യാർഥികൾക്കായി  കേരള സാമൂഹ്യസുരക്ഷാമിഷൻ മുഖേന നടപ്പിലാക്കുന്ന വാർഷിക ധനസഹായ പദ്ധതിയായ 'സ്‌നേഹപൂർവ്വം പദ്ധതി'യിൽ അപേക്ഷിക്കാം. വിദ്യാർഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന സമർപ്പിക്കണം. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമേധാവി മുഖേന അപേക്ഷകൾ ഓൺലൈനായി നവംബർ 30നകം അപ്‌ലോഡ് ചെയ്യണം. സ്ഥാപനമേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. വിശദവിവരങ്ങൾ www.socialsecuritymission.gov.in  ലും ടോൾഫ്രീ നമ്പറായ 1800-120-1001 ലും ലഭ്യമാണ്.

Post a Comment

Previous Post Next Post