ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

അഖിലകേരള വായനോൽസവം പുസ്തകങ്ങൾ പ്രഖ്യാപിച്ചു

      കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ ഹൈസ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തുന്ന അഖിലകേരള വായനോൽസവത്തിന്റെ പുസ്തകങ്ങൾ പ്രഖ്യാപിച്ചു. സ്‌കൂൾതലം, താലൂക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലായാണ് ഹൈസ്‌കൂൾതല മൽസരം നടത്തുന്നത്. സ്‌കൂൾതല മത്സരം ജൂലൈ നാലിനും താലൂക്ക് തലത്തിൽ ആഗസ്റ്റ് നാലിനും ജില്ലാ തലത്തിൽ സെപ്റ്റംബർ 22നും സംസ്ഥാനതലത്തിൽ നവംബർ 9, 10 തിയതികളിലുമാണ് മത്സരം. മത്സരങ്ങൾക്കായി തെരെഞ്ഞെടുത്ത പുസ്തകങ്ങളുടെ വിവരം ചുവടെ 
     സ്വാമിയും കൂട്ടുകാരും (നോവൽ) - ആർ.കെ.നാരായണൻ, സ്മാരകശിലകൾ (നോവൽ) - പുനത്തിൽ കുഞ്ഞബ്ദുളള, നവരസകഥകൾ (കഥ) - ടി.പത്മനാഭൻ, അപരിഗ്രഹം (കവിത) - പ്രഭാവർമ്മ, ചിന്താവിഷ്ടയായ സീത (കവിത) - കുമാരനാശാൻ, കടലറിവുകളും നേരറിവുകളും (ശാസ്ത്രം) - റോബർട്ട് പനിപ്പിളള, രാഷ്ട്രീയത്തിൽ നിന്നും ശാസ്ത്ര ഗവേഷണത്തിലേക്ക് (ജീവിതകഥ) - ഡോ.എം.വിജയൻ, ഇന്ദ്രധനുസിൻ തീരത്ത് (ഓർമ്മക്കുറിപ്പുകൾ) - ഭാരതി തമ്പുരാട്ടി, നാസി ഭീകരതയുടെ നിലവിളികൾക്കിടയിലൂടെ (യാത്രാവിവരണം) - വി.കെ.ജോസഫ്, കേശവ്‌ദേവ്, ഓടയിൽ മനുഷ്യനെ കണ്ടെത്തിയ എഴുത്തുകാരൻ (ജീവചരിത്രം) - എം.കെ.സാനു, ശ്രീനാരായണഗുരു വിശ്വമാനവികതയുടെ പ്രവാചകൻ - പി.കെ.ഗോപാലകൃഷ്ണൻ, നവോത്ഥാനം, ശബരിമല, മതനിരപേക്ഷത - പിണറായി വിജയൻ, പൂജ്യത്തിന്റെ കഥ (ഗണിതം - ബാലസാഹിത്യം) - പള്ളിയറ ശ്രീധരൻ, ഗ്രന്ഥാലോകത്തിന്റെ 2018 ജൂലൈ, സെപ്തംബർ എന്നീ ലക്കങ്ങൾ.

Post a Comment

Previous Post Next Post