അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവല്ല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(തിങ്കള്‍) അവധി പ്രഖ്യാപിച്ചു ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

അധ്യാപകർക്ക് അവധിക്കാല ഐ.ടി. പരിശീലനം; ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 16 വരെ

      കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്)  നേതൃത്വത്തിൽ സ്‌കൂൾ അധ്യാപകർക്കായി നാല് ദിവസത്തെ പ്രത്യേക ഐ.ടി പരിശീലനം നൽകുന്നു.  3,500 ഓളം പരിശീലകരുടെ സേവനം പ്രയോജനപ്പെടുത്തി വിവിധ ജില്ലകളിലെ 1,500 പരിശീലന കേന്ദ്രങ്ങളിൽ ഒരേ സമയം 37,500 ഓളം അധ്യാപകർക്ക്  പരിശീലനം നൽകും. ഏപ്രിൽ 26 ന് ആരംഭിക്കുന്ന പരിശീലനങ്ങൾ മെയ് അവസാനവാരം വരെ നീണ്ടുനില്ക്കും.  ഏപ്രിൽ 16 നകം അധ്യാപകർ രജിസ്റ്റർ ചെയ്യണം.  കാഴ്ച്ചപരിമിതിയുള്ള അധ്യാപകർക്ക് പ്രത്യേക സോഫ്റ്റ്‌വെയർ അധിഷ്ഠിതമാക്കിയുള്ള ഐ.സി.ടി പരിശീലനവും ഒരുക്കിയിട്ടുണ്ട്. 
     പരിശീലനത്തിൽ പങ്കെടുക്കുന്ന അധ്യാപകർക്ക്  താല്പര്യമുള്ള കേന്ദ്രവും ബാച്ചും തിരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം കൈറ്റ് വെബ്‌സൈറ്റിലെ  www.kite.kerala.gov.in ട്രെയിനിംഗ് മാനേജ്‌മെന്റ് സിസ്റ്റം 2019 വിഭാഗത്തിൽ ലഭ്യമാണ്.  ഈ സംവിധാനം വഴി അധ്യാപകർക്ക്  ഏത് ജില്ലയിലും പരിശീലനത്തിൽ പങ്കെടുക്കാം. ഓരോ ബാച്ചിലെയും നിശ്ചിത എണ്ണത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക്  അവസരം നല്കും. 

Click Here to Download the Circular 

Click Here to Register on Training Management System

Post a Comment

Previous Post Next Post