സംസ്ഥാന സ്‍കൂള്‍ കലോല്‍സവത്തില്‍ വിജയം കൈവരിച്ചതില്‍ ആഹ്ലാദസൂചകമായി തൃശൂര്‍ ജില്ലയിലെ സ്‍കൂളുകള്‍ക്ക് നാളെ (വ്യാഴം) അവധി എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാനതീയതി ജനുവരി 3 വരെ ദീര്‍ഘിപ്പിച്ചു പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SSLC 2019 -ചീഫ് സൂപ്രണ്ടുമാരുടെ ശ്രദ്ധക്ക്

 ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 13-ന് ആരംഭിച്ച് 28 ന് അവസാനിക്കുകയാണല്ലോ. പരീക്ഷക്ക് മുന്നോടിയായി പ്രധാനാധ്യാപകര്‍ക്കായി പരീക്ഷാഭവന്‍ ജില്ലാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച പരിശീലനത്തില്‍ വ്യക്‌തമാക്കിയ വിവരങ്ങള്‍ താഴെ
  • എസ് എസ് എല്‍ സി പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ ഇവിടെ
  • എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയുടെ  ടൈംടേബിള്‍ പുതുക്കിയ സമയപ്രകാരമുള്ളത് (ഇവിടെ) കുട്ടികള്‍ക്ക് നല്‍കണം. രണ്ട് ടൈംടേബിളുകളും സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം.
  • IT പ്രാക്‌ടിക്കല്‍ പരീക്ഷ ഇന്‍സ്റ്റലേഷന്‍ ഫെബ്രുവരി 27നും പ്രാക്ടിക്കല്‍ പരീക്ഷ 28 നും ആരംഭിക്കും. 8ന് അവസാനിപ്പിക്കണം
  • ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ ആദ്യംദിവസം തന്നെ ആരംഭിക്കണമെന്നും അവസാന ദിവസങ്ങളിലേക്ക് മാറ്റി വെച്ച് വൈദ്യുതി ഇല്ലാത്തതിന്റെ പേരില്‍ ജനറേറ്റര്‍ ഉപയോഗിച്ചാല്‍ അതിന്റെ ചിലവ് ലഭിക്കാന്‍ സാധ്യത കുറവെന്നും പറഞ്ഞു
  • ഐ ടി പരീക്ഷ പൂര്‍ത്തിയാകുന്ന ദിവസം തന്നെ സ്കോറുകള്‍ അപ്‌ലോഡ് ചെയ്യണം
  • എസ് എസ് എല്‍ സി A Listലെ മലയാളം ഫോണ്ടുകള്‍ പരീക്ഷ ഭവന്‍ തന്നെ തിരുത്തുമെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അറിയിച്ചു.
  • ചോദ്യപേപ്പര്‍ ഇന്‍ഡന്റിന്റെ ഒരു കോപ്പി സ്കൂളില്‍ സൂക്ഷിക്കുന്നതോടൊപ്പം ഒരു കോപ്പി DEOയില്‍ നല്‍കാനും നിര്‍ദ്ദേശം
  • ഈ വര്‍ഷം CE Markകള്‍ ഹാള്‍ ടിക്കറ്റില്‍ ഉണ്ടാകാന്‍ സാധ്യതയില്ല.
  • ക്യാന്‍സലേഷന്‍ നടത്തുമ്പോള്‍ മരിച്ചു പോയ കുട്ടിയുടെ കാര്യത്തില്‍ പ്രധാനാധ്യാപകന്‍ നല്‍കുന്ന ഡിക്ലറേഷന്‍ ആവശ്യമുള്ളു
  • ഹാള്‍ ടിക്കറ്റുകള്‍ ഫെബ്രുവരി 18 മുതല്‍ 24 വരെ ലഭിക്കും
  • ഗ്രേസ് മാര്‍ക്ക് എന്‍ട്രി, ഹാള്‍ടിക്കറ്റ് ലഭിച്ചതിന് ശേഷം പൂര്‍ത്തീകരിക്കത്തക്ക വിധത്തില്‍ സമയക്രമത്തില്‍ മാറ്റം വരാം
  • പ്രസിദ്ധീകരിച്ച എ ലിസ്റ്റില്‍ കുട്ടിയുടെ Gender , Language ,Medium ഇവയില്‍ തെറ്റുകള്‍ സംഭവിച്ചാല്‍ തിരുത്തലുകള്‍ വരുത്തിയാലും രജിസ്റ്റര്‍ നമ്പ‍ര്‍ മാറില്ല എന്നതിനാല്‍ പരീക്ഷാ ദിവസങ്ങളില്‍ ഇവരെ രജിസ്റ്റര്‍ നമ്പര്‍ പ്രകാരമുള്ള റൂമുകളിലേ ഇരുത്താവൂ.
  • CWSN വിദ്യാര്‍ഥികളില്‍ കണക്ക്,ഭാഷ ഇവക്ക് പകരം മറ്റ് വിഷയങ്ങള്‍ തിരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ CE സ്കോറുകള്‍ അതത് വിഷയങ്ങളിലാണ് നല്‍കേണ്ടത്
  • CWSN വിദ്യാര്‍ഥികളില്‍ കണക്ക് ഭാഷ ഇവക്ക് പകരം മറ്റ് വിഷയങ്ങള്‍ തിരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ  പരീക്ഷ ഏപ്രില്‍ 2,3,4 തീയതികളിലാവും നടക്കുക. ജില്ലയില്‍ ഒരു പരീക്ഷാ കേന്ദ്രം മാത്രമേ കാണൂ.
  • ഈ വര്‍ഷം മുതല്‍ ഐ ടി പരീക്ഷക്ക് ഗ്രേസ് മാര്‍ക്ക് ആനുകൂല്യം ലഭിക്കും.
  • പരീക്ഷാ ആനുകൂല്യമുള്ള ഉള്ള വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ അയക്കുമ്പോള്‍ അവയില്‍ ചുവന്ന മഷിയില്‍ ഉത്തരവിന്റെ നമ്പര്‍, ഉത്തരവ് തീയതി, വിഭാഗം, ആനുകൂല്യം ഇവ രേഖപ്പെടുത്തിയിരിക്കണം. MR,HI വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുക. MR വിഭാഗത്തില്‍ ജയിക്കുന്നതിനാവശ്യമായ മാര്‍ക്കും(ലഭിച്ച മാര്‍ക്കിന്റെ 25% കണക്കാക്കുമ്പോള്‍) HI വിഭാഗത്തിന് ലഭിച്ച മാര്‍ക്കിന്റെ 25% വും ആയിരിക്കും ഗ്രേസ് മാര്‍ക്ക്. Extra Time ആനുകൂല്യം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഒരു മണിക്കൂറിന് 10 മിനിട്ട് എന്ന അനുപാതത്തില്‍ എക്‌സ്ട്രാ ടൈം നല്‍കണം
  • സ്ക്രൈബ് , ഇന്റര്‍പ്രെട്ടര്‍ ആനുകൂല്യമുള്ള കുട്ടികളെ പ്രത്യേകം മുറിയില്‍ ഇരുത്തണം LD വിഭാഗത്തില്‍ 8 കുട്ടികള്‍ക്ക് ഒരു ഇന്റര്‍പ്രെട്ടറും മറ്റ് വിഭാഗങ്ങളില്‍ നാലിന് ഒന്ന് എന്ന ക്രമത്തിലും ഇന്റര്‍പ്രെട്ടരെ നിയോഗിക്കാം. ഈ കുട്ടികളെ ഒരാള്‍ പറയുന്നത് മറ്റ് കുട്ടി കേള്‍ക്കാത്ത വിധത്തില്‍ ഇരുത്തുകയും ഇന്‍വിജിലേറ്റര്‍ ഉണ്ടാവുകയും വേണം.
  • Question Paper Statementല്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ ആ വിവരം DEOയെ അറിയിക്കണം
  • ഇന്‍വിജിലേറ്റര്‍മാരെ നിയമിക്കുമ്പോള്‍ ഓരോ വിദ്യാലയത്തിനും അധികമായ നല്‍കുന്ന ഇന്‍വിജിലേറ്റര്‍മാരെ പൂര്‍ണ്ണമായും ഒഴിവാക്കരുതെന്നും റൊട്ടേഷന്‍ അടിസ്ഥാനത്തിലാവണം ഡ്യൂട്ടി നല്‍കേണ്ടതെന്നും നിര്‍ദ്ദേശം
  • സ്ക്രൈബിന്റെ സേവനം ആവശ്യമുള്ളവര്‍ അവരെ നേരത്തെ തയ്യാറാക്കണം
  • പരീക്ഷ തുടങ്ങുന്ന ആദ്യ ദിവസം 11 മണിക്ക് ഇന്‍വിജിലേറ്റര്‍മാരുടെ യോഗം ചേരണം



Post a Comment

Previous Post Next Post