അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

പ്രളയബാധിത സ്‌കൂളുകളുടെയും ദുരിതാശ്വാസ സംഭാവനയുടെയും കണക്കെടുപ്പ് സമ്പൂര്‍ണ വെബ്‌പോര്‍ട്ടല്‍ വഴി

സംസ്ഥാനത്തെ പ്രളയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളില്‍ നിന്നും പണം ശേഖരിക്കുന്നതിനും കണക്ക് രേഖപ്പെടുത്തുന്നതിനും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തി. ഓരോ സ്‌കൂളും ശേഖരിക്കുന്ന തുക സെപ്തംബര്‍ 11-ന് വൈകുന്നേരം 'സമ്പൂര്‍ണ' സ്‌കൂള്‍ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറിലാണ് രേഖപ്പെടുത്തേണ്ടത്. SBIയുടെ പോര്‍ട്ടലില്‍ ഓണ്‍ലൈനായും ചെലാന്‍ ഉപയോഗിച്ച് ശാഖകള്‍ വഴിയും പൊതുവിദ്യാഭ്യാസവകുുപ്പിന്റെ ബാങ്ക് അക്കൗണ്ടില്‍ പണമടയ്ക്കാം.
   സംസ്ഥാനത്തെ ഒന്നു മുതല്‍ 12 വരെയുള്ള മുഴുവന്‍ സ്‌കൂളുകളുടെയും (CBSE, ICSE, കേന്ദ്രീയവിദ്യാലയങ്ങള്‍ ഉള്‍പ്പെടെ) വിശദാംശങ്ങള്‍ സമ്പൂര്‍ണയില്‍ രേഖപ്പെടുത്തണം എന്ന് നേരത്തെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സമ്പൂര്‍ണ പോര്‍ട്ടല്‍ വഴി നടത്താന്‍ നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലറും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.  www.sampoorna.itschool.gov.in പോര്‍ട്ടലില്‍ ആണ് ഫണ്ടുശേഖരണ വിവരങ്ങള്‍ നല്‍കേണ്ടത്. പ്രൈമറി-ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ നിലവിലുള്ള 'സമ്പൂര്‍ണ' ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കിയും ഹയര്‍സെക്കന്ററി-VHSE വിഭാഗങ്ങള്‍ എച്ച്.എസ്.ക്യാപില്‍ നല്‍കിയിട്ടുള്ള ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കിയും സമ്പൂര്‍ണ പോര്‍ട്ടലില്‍ പ്രവേശിക്കാം. CBSE/ICSE തുടങ്ങിയ സംസ്ഥാന സിലബസിനു പുറമെയുള്ള സ്‌കൂളുകള്‍ സമ്പൂര്‍ണയില്‍ നല്‍കിയ ലിങ്കില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യണം.
       പ്രളയ ബാധിത സ്‌കൂളുകളിലെ കെട്ടിടം, ചുറ്റുമതില്‍, ശൗചാലയം, കുടിവെള്ള വിതരണ സംവിധാനം, ജൈവവൈവിധ്യ ഉദ്യാനം തുടങ്ങിയവയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ ചിത്രം സഹിതം ശേഖരിക്കുന്ന പ്രക്രിയ ചൊവ്വാഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് കൈറ്റ് വൈസ് ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. താല്‍പര്യമുള്ളവര്‍ക്ക് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനായി സ്‌കൂളുകളുടെയും നാശനഷ്ടങ്ങളുടെയും വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ബുധനാഴ്ചയോടെ പ്രസിദ്ധീകരിക്കും. സര്‍ക്കുലറുകള്‍ www.education.kerala.gov.in ല്‍ ലഭ്യമാണ്.

1) ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർഥികൾ വഴി ശേഖരിച്ച്  അടച്ച തുകയുടെ വിശദാംശങ്ങൾ സമ്പൂർണയിൽ സെപ്റ്റം 11 ന് നൽകണം.
2) നിലവിൽ സമ്പുർണയിൽ ഉള്ള വിദ്യാലയങ്ങൾക്ക് പ്രവേശിച്ച് വിവരങ്ങൾ നൽകാം.
3) ഹയർ സെക്കൻററി VHSE വിദ്യാലയങ്ങൾ സമ്പുർണയിൽ സ്ക്കൂളിന്റെ hscap, vhscap ലോഗിൻ വിവരങ്ങൾ നൽകി പ്രവേശിക്കാവുന്നതാണ്.
4) CBSE ICSE വിദ്യാലയങ്ങൾക്ക് സമ്പൂർണ്ണയിൽ റജിസ്ട്രേഷൻ നടത്തി  വിവരങ്ങൾ ഒരുമിച്ച് നൽകാൻ സൗകര്യം ഒരുക്കും'

5 ) Unrecognized unaided വിദ്യാലയങ്ങൾക്ക് ഇതുവഴി വിവരങ്ങൾ തൽക്കാലം നൽകാൻ കഴിയില്ല.

Post a Comment

Previous Post Next Post