നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

സമഗ്ര ഗണിത പരിശീലനസഹായി

സമഗ്രയിലെ ഗണിത ചോദ്യശേഖരം ICT സാധ്യതകള്‍ ഉപയോഗിച്ച് പരിശീലിക്കുന്നതിനുള്ള ഒരു GAMBAS 3 ആപ്ലിക്കേഷന്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് കുണ്ടൂര്‍കുന്ന് TSNMHSS ലെ ഗണിതാധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. MATHS_HELPER_10.01. എന്ന ഉബുണ്ടുവില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയറില്‍ പത്താം ക്ലാസിലെ ഒന്നാമത്തെ അധ്യായമായ സമാന്തരശ്രേണികളിലെ 27 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. Timer ഉപയോഗിച്ച് സമയം ക്രമീകരിച്ചും പ്രശ്നങ്ങള്‍ പരിശീലിക്കാവുന്നതാണ്. പരമാവധി 60 മിനിറ്റ് വരെയുള്ള സമയദൈര്‍ഘ്യം സെറ്റ് ചെയ്ത് പരിശീലനം നടത്താം. ഓരോ ചോദ്യവും ചെയ്ത് കഴിഞ്ഞാല്‍ File -> Close എന്ന മെനുവിലൂടെ ക്ലോസ് ചെയ്യുക. ഈ വിധം ക്ലോസ് ചെയ്യുന്ന എല്ലാ ചോദ്യജാലകങ്ങളും /home/Maths_Helper_10.01 എന്ന ഫോള്‍ഡറില്‍ ചിത്രരൂപത്തില്‍ സേവ് ചെയ്തിരിക്കും.കേവലം പരിശീലനം മാത്രം ലക്ഷ്യമാക്കിയാണ് ഈ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിരിക്കുന്നത്.
How to Install 
ചുവടെ ലിങ്കില്‍ നിന്നും maths-helper-10-01_0.0-1_all.deb എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്യുക.
How to Run
Application –> Education -> MATHS_HELPER_10.01  

CLICK Here to Download maths-helper-10-01_0.0-1_all.deb

Post a Comment

Previous Post Next Post