ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ലിറ്റില്‍ കൈറ്റ്സ് സ്കൂള്‍തല ക്യാമ്പ് ആഗസ്റ്റ് 4ന്

ലിറ്റില്‍ കൈറ്റ്സ് പ്രഥമ സ്കൂള്‍തല ക്യാമ്പ് ആഗസ്റ്റ് 4ന് നടക്കുന്നതാണ്. അഞ്ച് മൊഡ്യൂളുകളും പൂര്‍ത്തിയാക്കി, ക്ലാസ്സുകളുടെ അവസാനം കുട്ടികള്‍ വ്യക്തിഗതമായി തയ്യാറാക്കിയ ആനിമേഷനുമായി വേണം ക്യാമ്പില്‍ പങ്കെടുക്കേണ്ടത്. സ്കൂള്‍തല ക്യാമ്പില്‍ പ്രധാനമായും ഒഡാസിറ്റി, ഓപ്പണ്‍ഷോട്ട് എന്നീ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുക. ഇവ പരിചിതമായതിനാല്‍ ഇതിനായി കൈറ്റ് മാസ്റ്റര്‍, മിസ്‌ട്രസ്സുമാര്‍ക്ക് പ്രത്യേക DRGപരിശീലനം ഉണ്ടാകാന്‍ സാധ്യതയില്ല പാലക്കാട് KITEന്റെ അറിയിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ആഗസ്റ്റ് 3നകം മൊഡ്യൂളുകള്‍ തീര്‍ത്ത് കുട്ടികളെ സ്കൂള്‍ ക്യാമ്പിലേക്ക് ഒരുക്കുവാന്‍ പാലക്കാട് കൈറ്റ് അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കുലര്‍ ലഭ്യമാകുന്ന മുറക്ക് കൂടുതല്‍ വിവരങ്ങള്‍ സ്കൂള്‍ മെയിലു വഴി അറിയിക്കുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു


Post a Comment

Previous Post Next Post