അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

സമഗ്രയുടെ ഓഫ് ലൈന്‍ പതിപ്പ്


 പുതിയ അധ്യയനവര്‍ഷത്തില്‍ ഹൈടെക്ക് ക്ലാസ് മുറികളിലെത്തുന്ന അധ്യാപകര്‍ക്കായി സമഗ്രയുടെ ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ ശ്രീ പ്രമോദ് ‌മൂര്‍ത്തി സാറാണ്. ഗാംബാസ് ആപ്ലിക്കേഷനിലുള്ള ഈ ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന മാര്‍ഗം ചുവടെ നല്‍കുന്നു. ബ്ലോഗിന് വേണ്ടി ഈ ആശയം പങ്ക് വെച്ച പ്രമോദ് മൂര്‍ത്തിസാറിന് നന്ദി


step 1:
SAMAGRA_OFFLINE_MATHS.deb എന്ന ഫയല്‍ ഡൗണ്‍ലോ‍ഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

Step 2:

SAMAGRA_OFFLINE_MATHSഎന്ന ക്രമത്തില്‍ ഇത് തുറന്ന് close ചെയ്യുക.
ഇതോടെ സിസ്റ്റത്തില്‍ ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുവാനുള്ള ആവശ്യമായ ഫോള്‍ഡറുകള്‍ തയ്യാറാക്കപ്പെട്ടിരിക്കും

step 3:

online ആയി സമഗ്രയില്‍ അക്കൗണ്ട് ഉപയോഗിച്ച് കയറി ഓരോ ചാപ്റ്ററിന്റെയുെം എല്ലാ LO കളും DownloadOffline എന്ന option ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യുക

step 4:

.zip ഫയലുകളെ rght clk ചെയ്ത് Rename ചെയ്യുക.
ഒന്നാമത്തെ പാഠത്തിലെ ഒന്നാമത്തെ LO യുടെ .zip ഫയലിനെ 1.1.zip
ഒന്നാമത്തെ പാഠത്തിലെ രണ്ടാമത്തെ LO യുടെ .zip ഫയലിനെ 2.2.zip ...... എന്ന ക്രമത്തിലാണ് Rename ചെയ്യേണ്ടത്.

Step 5:
Rename ചെയ്ത .zip ഫയലുകളെ /home/samagra-maths-2018/ എന്നഫോള്‍ഡറിനുള്ളിലെ 8,9,10 എന്ന ഫോള്‍ഡറുകളില്‍ അനുയോജ്യമായവയിലേക്ക് copy & paste ചെയ്യുക

Step 6:

ആവശ്യമായ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്തുകഴിഞ്ഞാല്‍ വീണ്ടും Application-Education-SAMAGRA_ എന്ന ക്രമത്തില്‍ Offline Software പ്രവര്‍ത്തിപ്പിക്കുക.

ഇപ്പോള്‍ ആവശ്യമായ അദ്ധ്യായത്തിലെ ആവശ്യമായ LO യെ സൂചിപ്പിക്കുന്ന നമ്പര്‍ സെലക്റ്റ് ചെയ്താല്‍ Offline ആയി ഇത്
പ്രവര്‍ത്തിക്കുന്നതാണ്.

ഇതുപോലെ

SAMAGRA_OFFLINE_PHYSICS.deb എന്ന ഫയല്‍ ഉപയോഗിച്ച് Physics ന്റേയും SAMAGRA_OFFLINE_CHEMISTRY.deb എന്ന ഫയല്‍ ഉപയോഗിച്ച് Chemistry യുടേയും തയ്യാറാക്കാവുന്നതാണ്.

NB :

ഇതില്‍ പറഞ്ഞിരിക്കുന്ന പ്രകാരം തന്നെ zip ഫയലുകളെയും Renameചെയ്താലേ ഇത് പ്രവര്‍ത്തിക്കുകയുള്ളു. .zip ഫയലുകളെ unzip ചെയ്യരുത്

Click Here to Download the Help File for Installation
Click Here to Download SAMAGRA_OFFLINE_MATHS.deb
Click Here to Download SAMAGRA_OFFLINE_CHEMISTRY.deb
Click Here to Download SAMAGRA_OFFLINE_PHYSICS.deb



3 Comments

Previous Post Next Post