അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
2026-27 അധ്യയനവര്‍ഷത്തെ ജൂണിയര്‍ ലിറ്റില്‍ കൈറ്റ്‍സ് ബാച്ചുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ UDISE+ PORTAL ഡേറ്റാ എന്‍ട്രി, പരിശോധന എന്നിവ ഒക്‍ടോബര്‍ 31നകം പൂര്‍ത്തീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം സർക്കാർ / എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കുന്ന 'കെടാവിളക്ക്' സ്‌കോളർഷിപ്പിന്റെ അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി. OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

Digital IT STOCK Register


       KITE ന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ധാരാളം ICT ഉപകരണങ്ങള്‍ വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്തു കൊണ്ടിരിക്കുകയാണല്ലോ. ഇവയുടെ സ്റ്റോക്ക് രെജിസ്റ്റര്‍ എല്ലാ HM/SITC/JSITC മാരും വൃത്തിയായും കൃത്യമായും തയ്യാറാക്കി സൂക്ഷിക്കുന്നുമുണ്ടാകും. ഇതിനെ ഡിജിറ്റലൈസ് ചെയ്ത് ഒരു ‍ഡാറ്റബേസ് ആക്കി സൂക്ഷിക്കുവാനുള്ള ഗാംബാസ് ഡാറ്റാബേസ് അപ്ലികേഷനാണ് ഇത്. പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHS ലെ പ്രമോദ് മൂര്‍ത്തി സാര്‍ SITC Forum Blogനായി തയ്യാറാക്കി നല്‍കിയ ഈ ആപ്ലിക്കേഷന്‍ ഐ ടി ലാബിന്റെ ചുമതലയുള്ള അധ്യാപകര്‍ക്ക് ഏറെ പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ഇത് തയ്യാറാക്കി നല്‍കിയ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
            
         Manual ആയി തയ്യാറാക്കിയിരിക്കുന്ന എല്ലാ വിവരങ്ങളും ഇതിലേക്ക് പകര്‍ത്തി ഡിജിറ്റല്‍ ഡാറ്റയായി സൂക്ഷിക്കുവാനും ആവശ്യമായ ഇടപാടുകള്‍ രേഖപ്പെടുത്തുവാനും റിപ്പോര്‍ട്ടുകള്‍ പ്രിന്റെടുക്കുവാനും ഇതുപയോഗിക്കാം.

Click Here to download the Help File 

Click Here to Download IT StockRegister.tar.gz

Post a Comment

Previous Post Next Post