SSLC പരീക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കുലറുകളും ഉത്തരവുകളും അടങ്ങിയ പേജ് ഇവിടെ SSLC 2025 CWSN രണ്ടാം ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ ഗവ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി പട്ടിക 01.01.2025 തീയതി പ്രാബല്യത്തില്‍ താല്‍കാലികമായി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച ഉത്തരവ്‌ ഡൗണ്‍ലോഡ്‍സില്‍ SSLC മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് എക്‍സാമിനര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഫെബ്രുവരി 27 ന് പ്രാദേശികാവധിസ്‍പാര്‍ക്കില്‍ Establishment User (Clerk User) ക്കും ലോഗിന്‍ ചെയ്യുന്നതിന് ഇന്ന് മുതല്‍ OTP നിര്‍ബന്ധം 2024-25 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയുടെയും വാര്‍ഷിക പരീക്ഷയുടെയും ടൈംടേബിള്‍ ഡൗണ്‍ലോഡ്‍സില്‍ SSLC ഹാൾ ടിക്കറ്റ് ഇപ്പൊൾ iExaMS ൽ ലഭ്യമാണു് SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ഹൈടെക് ക്ലാസ്മുറികളിലേക്ക് ഡിജിറ്റല്‍ വിഭവങ്ങളുമായി 'സമഗ്ര'പോര്‍ട്ടലിലും മൊബൈല്‍ ആപ്പും

          ഹൈടെക്കായി മാറുന്ന 45000 ക്ലാസ്മുറികളില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്ലാസെടുക്കുന്നതിനായി 'സമഗ്ര'  വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്പും തയ്യാറായി.  www.samagra.itschool.gov.in എന്ന വിലാസത്തില്‍ ലഭ്യമാകുന്ന 'സമഗ്ര'യ്ക്ക് സാങ്കേതിക സംവിധാനമൊരുക്കിയതും പരിപാലനവും കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ & ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ്.  ഇതിന്റെ പൂര്‍ണ അക്കാദമിക് പിന്തുണ എസ്.സി.ഇ.ആര്‍.ടിക്കും ക്ലാസ്റൂം നടത്തിപ്പ് മേല്‍നോട്ടം വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്കു മായി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 'സമഗ്ര'യുമായി ബന്ധപ്പെട്ട് കരിക്കുലം കമ്മിറ്റി അംഗീകരിച്ച സമീപനരേഖയും സര്‍ക്കാര്‍ അംഗീകരിച്ചു.
    'സമഗ്ര' വെബ്‌പോര്‍ട്ടലിന്റേയും മൊബൈല്‍ ആപ്പിന്റേയും ഉദ്ഘാടനം മെയ് 31 ന് രാവിലെ 11.30 ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
    ക്ലാസ്മുറികളില്‍ ഓരോ വിഷയത്തിലേയും അദ്ധ്യായങ്ങള്‍ കരിക്കുലം നിഷ്‌കര്‍ഷി ക്കുന്ന പഠനനേട്ടങ്ങള്‍ ഉറപ്പാക്കുന്ന തരത്തില്‍ പാഠാസൂത്രണങ്ങള്‍ തയ്യാറാക്കാന്‍ കഴിയുന്ന സംവിധാനമാണ് 'സമഗ്ര'യുടെ നട്ടെല്ല്.  ഇത്തരം 10,000ത്തോളം യൂണിറ്റ് പ്ലാനുകളും 15000 സൂക്ഷ്മതല ആസൂത്രണങ്ങളും സമഗ്രയില്‍ ലഭ്യമാണ്.  ഈ സേവനം ഉപയോഗിക്കാന്‍ മുഴുവന്‍ അധ്യാപകരും പോര്‍ട്ടലില്‍ അംഗത്വമെടുക്കണം.  ഇതുവരെ 1,10,000 അധ്യാപകര്‍ അംഗത്വമെടുത്തു.  പാഠാസൂത്രണ വിഭാഗത്തിനു പുറമെ ലോഗിന്‍ ചെയ്യാതെതന്നെ എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന ഡിജിറ്റല്‍ പാഠപുസ്തകങ്ങള്‍, ചോദ്യബാങ്ക്, ഇ-റിസോഴ്‌സുകള്‍ എന്നിവയും സമഗ്രയിലുണ്ട്. വീഡിയോകള്‍, ശബ്ദഫയലുകള്‍, ചിത്രങ്ങള്‍, ഇന്ററാക്ടീവ് സിമുലേഷനുകള്‍ എന്നിങ്ങനെ 19000 ഡിജിറ്റല്‍ വിഭവങ്ങള്‍ ക്ലാസ്-വിഷയ അടിസ്ഥാനത്തില്‍ ഇ-റിസോഴ്‌സുകള്‍ വിഭാഗത്തില്‍ ലഭ്യമാണ്.

Post a Comment

Previous Post Next Post