അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബുകള്‍ക്ക് ആദ്യഗഡു അനുവദിച്ചു

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തില്‍ 1990 ഹൈസ്‌കൂളുകളില്‍ രൂപീകൃതമായ 'ലിറ്റില്‍ കൈറ്റ്‌സ്' ഐടി ക്ലബ്ബുകള്‍ക്ക് ആദ്യഗഡുവായി 5,000 രൂപ വീതം അനുവദിച്ചു.  ലിറ്റില്‍ കൈറ്റ്‌സിന്റെ ബോര്‍ഡ്, അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്, യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കേണ്ടത്. കൈറ്റിന്റെ ജില്ലാ ഓഫീസുകള്‍വഴി അതാതു സ്‌കൂളുകളുടെ ഐടി അഡൈ്വസറി അക്കൗണ്ടുകളിലേക്ക് ഇന്നു മുതല്‍ തുക കൈമാറുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.  ഈ തുക ചെലവഴിക്കുന്നതിന് സ്‌കൂള്‍തല സമിതിയുടെ അംഗീകാരം നേടണമെന്നും ലിറ്റില്‍ കൈറ്റ്‌സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും സര്‍ക്കുലറില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.
    ഹാര്‍ഡ്വെയര്‍, അനിമേഷന്‍, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിംഗ്, സൈബര്‍ സുരക്ഷ, മൊബൈല്‍-ആപ് നിര്‍മാണം, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, ഇ-ഗവേര്‍ണന്‍സ്, വെബ് ടിവി എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ കുട്ടികള്‍ക്ക് തുടര്‍ പരിശീലനങ്ങളും പ്രോജക്ട് വര്‍ക്കുകളും നല്‍കുന്നതാണ് 'ലിറ്റില്‍ കൈറ്റ്‌സ്' പദ്ധതി.   ജനുവരി 22-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ലിറ്റില്‍ കൈറ്റ്‌സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.  തുടര്‍ന്ന് ഓണ്‍ലൈന്‍വഴി അപേക്ഷിച്ച സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുത്ത 1990 സ്‌കൂളുകള്‍ക്കാണ് അംഗീകാരം നല്‍കിയത്.  ഈ സ്‌കൂളുകളില്‍ മാര്‍ച്ച് ആദ്യവാരം അഭിരുചി പരീക്ഷ നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുത്തത്. ഒരു ലക്ഷത്തോളം അംഗങ്ങളുമായി ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയാണ് 'ലിറ്റില്‍ കൈറ്റ്‌സ്'.
    സ്‌കൂളുകളില്‍ ചുമതലക്കാരായ രണ്ട് അദ്ധ്യാപകര്‍ക്ക് (കൈറ്റ് മാസ്റ്റേഴ്‌സ്) ഏപ്രില്‍ ആദ്യവാരവും കുട്ടികള്‍ക്ക് മെയ് രണ്ടാം വാരം മുതലും ആദ്യഘട്ട പരിശീലനം നല്‍കും.

2 Comments

Previous Post Next Post