ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

പ്രീ-പ്രൈമറി അധ്യാപികമാര്‍ക്കും ആയമാര്‍ക്കും അവധി അനുവദിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രീ-പ്രൈമറികളിലെ അധ്യാപികമാര്‍ക്കും ആയമാര്‍ക്കും അവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഒരു വര്‍ഷം പരമാവധി 15 ദിവസം ആകസ്മികാവധിയും, ഓണറേറിയത്തോടു കൂടി 6 മാസം പ്രസവാവധിയും, കൂടാതെ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് സ്‌പെഷ്യല്‍ കാഷ്വല്‍ ലീവിന്റെ വ്യവസ്ഥകള്‍ക്കനുസൃതമായ അവധിയുമാണ് അനുവദിച്ചത്. നിശ്ചിത ചട്ടങ്ങളുടെ അഭാവത്തില്‍ ഈ വിഭാഗം ജീവനക്കാര്‍ക്ക് യാതൊരു അവധിയും അനുവദിച്ചിരുന്നില്ല. ഇതിന് പരിഹാരം കാണുന്നതിന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രീ-പ്രൈമറി അദ്ധ്യാപികമാര്‍ക്കും ആയമാര്‍ക്കും അവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

Post a Comment

Previous Post Next Post