സംസ്ഥാന സ്‍കൂള്‍ കലോല്‍സവത്തില്‍ വിജയം കൈവരിച്ചതില്‍ ആഹ്ലാദസൂചകമായി തൃശൂര്‍ ജില്ലയിലെ സ്‍കൂളുകള്‍ക്ക് നാളെ (വ്യാഴം) അവധി എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാനതീയതി ജനുവരി 3 വരെ ദീര്‍ഘിപ്പിച്ചു പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

EduGam SSLC Result Analyser 2017


ഈ അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലം മെയ് അഞ്ചിന് പ്രഖ്യാപിക്കും . ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാള്‍ അതിനെ വിശകലനം ചെയ്യുക വിദ്യാലയങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. വിവിധ തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടി വരും. ഇവയെല്ലാം നൊടിയിടയില്‍ തയ്യാറാക്കുന്നതിനുള്ള ഒരു സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് കുണ്ടൂര്‍കുന്ന് സ്കൂളിലെ എസ് ഐ ടി സിയും ബ്ലോഗിന്റെ സഹചാരിയുമായ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. മുന്‍ വര്‍ഷം തയ്യാറാക്കി നല്‍കിയ സോഫ്റ്റ്‌വെയറിന്റെ പരിഷ്കരിച്ച ഈ പതിപ്പില്‍ കൂടുതല്‍ സാധ്യതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉബുണ്ടു 14.04ല്‍ തയ്യാറാക്കിയ ഈ സോഫ്റ്റ്‌വെയറില്‍ ആവശ്യമായ ഏതാനും വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ നിന്നും മുന്‍കൂട്ടി തയ്യാറാക്കി വെച്ചാല്‍ ഫലപ്രഖ്യാപനം നടന്ന് നിമിഷങ്ങള്‍ക്കകം തന്നെ വിദ്യാലയത്തിലെ വിവിധ തരം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ കഴിയും. വിഷുക്കൈനീട്ടമായി എസ് ഐ ടി സി ഫോറം സമര്‍പ്പിക്കുന്ന EduGam SSLC Result Analyser എന്ന പേരില്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ ഈ സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനരീതികള്‍ ചുവടെ .
     Edubuntu- Gambas, SQLite3 എന്നീ 3 സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
        SSLC ഫലപ്രഖ്യാപനത്തിന് ശേഷം http://www.results.itschool.gov.in/index_sslc.html എന്ന ഔദ്യോഗിക സൈറ്റില്‍ നിന്നും സ്കൂള്‍ കോഡ് ഉപയോഗിച്ച് നമ്മുടെ വിദ്യാലയത്തിലെ  SSLC Result തുറക്കുക. പട്ടിക രൂപത്തിലുള്ള ഈ  റിസള്‍ട്ടിനെ കോപ്പി , പേസ്റ്റ് ചെയത് ഒരു csv file ആയി സേവ് ചെയ്യുക. സമ്പൂര്‍ണ്ണയില്‍ നിന്നും  Sex, Division, Category, First Language എന്നിവ കൂടി ഉള്‍പ്പെടുത്തുന്നതോടെ Database തയ്യാറായിട്ടുണ്ടാവും. result2017.csv എന്ന പേരില്‍ സേവ് ചെയ്യുന്ന ഈ ഫയല്‍ തയ്യാറേക്കേണ്ടതും സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തേണ്ടതുമെങ്ങനെയെന്ന് ചുവടെയുള്ള ഹെല്‍പ്പ്  ഫയലില്‍ വിശദീകരിച്ചിട്ടുണ്ട്. ചുവടെയുള്ള ലിങ്കില്‍ നിന്നും SSLC_Result_Analyser.tar.gz എന്ന ഫയലിനെ ഡൗണ്‍ലോഡ് ചെയ്ത് അതിനെ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം നേരത്തെ തയ്യാറാക്കിയ csv file നെ ഈ സോഫ്റ്റ്‌വെയറിലേക്ക് import ചെയ്താല്‍ നമുക്കാവശ്യമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ സാധിക്കും. ഇത് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വിശദമായ ഹെല്‍പ്പ് ഫയല്‍ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം ചുവടെ നല്‍കിയിരിക്കുന്നു. ഇതോടൊപ്പം നല്‍കിയിരിക്കുന്ന Sample Database ഉപയോഗിച്ച് ഇത് പ്രവര്‍ത്തിപ്പിച്ച് അപാകതകളുണ്ടെങ്കില്‍ അത് അറിയിച്ചാല്‍ മെച്ചപ്പെടുത്തുന്നതിന് സഹായകരമായവും. SSLC പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ ഈ സോഫ്റ്റ്‌വെയര്‍ പരിശോധിച്ച് അപാകതകളുണ്ടെങ്കില്‍ അറിയിക്കുമല്ലോ. ഈ സോഫ്റ്റ്‌വെയര്‍ SITC Forum Blogന് തയ്യാറാക്കി നല്‍കിയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ ടി ക്ലബിനും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ നന്ദി.

CLICK HERE to Download  SSLC_Result_Analyser.tar.gz
Click Here for Help File
Click Here for Sample Database for Trial

 

Post a Comment

Previous Post Next Post