പട്ടികജാതി/വര്‍ഗ
വികസന വകുപ്പില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന മോഡല്‍
റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവിലുള്ള അധ്യാപക ഒഴിവുകള്‍ സ്ഥലംമാറ്റം മുഖേന
നികത്താന്‍ കൂടിക്കാഴ്ച നടത്തുന്നു. താത്പര്യമുള്ള സര്‍ക്കാര്‍ സ്‌കൂള്‍
അധ്യാപകര്‍ക്ക് ഏപ്രില്‍ 25ന് രാവിലെ ഒന്‍പത് മണിക്ക് പൊതുവിദ്യാഭ്യാസ
ഡയറക്ടറുടെ ഓഫീസിലാണ് കൂടിക്കാഴ്ച. വിശദവിവരങ്ങളും അപേക്ഷാഫോറവും
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.education.kerala.govin)
വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിലും ലഭ്യമാണ്.