IT Practical പരീക്ഷാ സോഫ്റ്റ്‌വെയറിലെ ചോദ്യങ്ങളുടെ സ്കീന്‍ഷോട്ടുകള്‍ തയ്യാറാക്കി അവയില്‍ നിന്നും ചോദ്യഭാഗങ്ങളെ മാത്രം ഒരൊറ്റ ക്ലിക്കിലൂടെ പി ഡി എഫ് ഫയലുകളാക്കുന്നതിനുള്ള ഒരു പുതിയ സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്തുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തിസാര്‍. QImage എന്ന പേരിലുള്ള ഈ സോഫ്റ്റ്‌വെയറിലൂടെ നിരവധി ചിത്രങ്ങളുടെ ഭാഗങ്ങളെ മുറിച്ചെടുത്ത് അവയെല്ലാം കൂട്ടിച്ചേര്‍ത്ത് പി ഡി എഫ് രൂപത്തിലാക്കുന്നതിന് ഏറെ പ്രയോജനപ്രദമാകും. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് അത് Extract ചെയ്ത് ആവശ്യമായ പെര്‍മിഷനുകള്‍ നല്‍കി Gdebi Package Installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് Application -> Education -> QImage_Collector എന്ന ക്രമത്തില്‍ തുറന്ന് ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇതിലെ ഫയല്‍ മെനുവില്‍ രണ്ട് ഓപ്ഷനികളാണുള്ളത് Open Image എന്ന മെനുവിലൂടെ ആവശ്യമായ ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് അവയില്‍ നിന്നും ആവശ്യമായ ഭാഗങ്ങള്‍ മാത്രം സിലക്ട് ചെയ്യുക.(ച്ത്ര ജാലകം തുറന്ന് വരുമ്പോള്‍ മൗസ് പോയിന്റര്‍ + ആകൃതിയിലായിരിക്കും. ഇതുപയോഗിച്ച് ചിത്രത്തിലെ ആവശ്യമായ ഭാഗം സെലക്ട് ചെയ്യുക. അപ്പോള്‍ ചിത്രജാലകം അപ്രത്യക്ഷമാകും . ഇതേ പ്രവര്‍ത്തനം ഓരോ ചിത്രങ്ങള്‍ക്കും ചെയ്യുക). അവശ്യമായ ചിത്രങ്ങളെല്ലാം ഈ രീതിയില്‍ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ File Menuവിലെ Generate PDF എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന ജാലകത്തില്‍ Enter Title for Document എന്നതില്‍ തലക്കെട്ടും തുടര്‍ന്ന് തുറന്ന് വരുന്നതില്‍ Footerഉം നല്‍കിയാല്‍ PDF ഫയല്‍ തയ്യാറായിട്ടുണ്ടാവും ആദ്യ പ്രാവശ്യം ശൂന്യമായ ഫയലാണ് തുറന്ന് വരുന്നതെങ്കില്‍ ഒരിക്കല്‍ കൂടി File ->Generate pdf ചെയ്താല്‍ മതി. ഇതിന്റെ ഇന്‍സ്റ്റലേഷനും പ്രവര്‍ത്തിപ്പിക്കേണ്ട രീതിയുമുള്‍പ്പെട്ട Help Fileഉം ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പരീക്ഷാ ചോദ്യങ്ങള്‍ സമാഹരിക്കുന്നതിനുള്ള ഈ എളുപ്പമാര്‍ഗം പരിചയപ്പെടുത്തിയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
Click Here to Download QImage Software
Click Here for the Helpfile