ആം
ആദ്മി ബീമ യോജന (AABY) പദ്ധതിയുടെ 2016 -17 വര്‍ഷത്തേക്കുളള
സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15
ആണെന്ന് ചിയാക് അറിയിച്ചു. അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി
സ്വീകരിക്കും. ആബി പോളിസി ഉടമയുടെ ഒമ്പതു മുതല്‍ 12 വരെ (ഐ.ടി.ഐ
ഉള്‍പ്പെടെ) ക്ലാസില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ത്ഥികള്‍
സ്‌കോളര്‍ഷിപ്പിന് അര്‍ഹരാണ്. അപേക്ഷാ ഫോറം ചിയാക്കിന്റെ വെബ് സൈറ്റില്‍
(www.chiak.org) നിന്നോ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നോ ലഭിക്കും. അപേക്ഷാ
ഫോറം സ്‌കൂളിലെ പ്രധാന അധ്യാപകന്‍ സാക്ഷ്യപ്പെടുത്തി ബാങ്ക് പാസ്
ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ് സഹിതം അക്ഷയ കേന്ദ്രങ്ങളിലൂടെ
ഓണ്‍ലൈന്‍ ആയി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കണം. അപേക്ഷാ ഫോറത്തിനു രണ്ട്
രൂപയും ഡാറ്റാ എന്‍ട്രി ഫീസായി 15 രൂപയും അപേക്ഷകന്‍ നല്‍കണം. കഴിഞ്ഞ
വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്കും വീണ്ടും അപേക്ഷിക്കാം. കൂടുതല്‍
വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും തൊട്ടടുത്ത അക്ഷയ കേന്ദവുമായി
ബന്ധപ്പെടണം.