നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ഊര്‍ജസംരക്ഷണ ദിന പ്രതിജ്ഞ (ഡിസംബര്‍ 14)

ഡിസംബര്‍ 14 ഊര്‍ജ സംരക്ഷണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റുകള്‍ ഉള്‍പ്പടെ എല്ലാ സര്‍ക്കാര്‍ പൊതുമേഖലാ/സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഊര്‍ജസംരക്ഷണ പ്രതിജ്ഞയെടുക്കും. ഓഫീസുകളില്‍ രാവിലെ 11 നും വിദ്യാലയങ്ങളില്‍ രാവിലെ അസംബ്ലി സെഷനിലുമാണ് പ്രതിജ്ഞ. പ്രതിജ്ഞയുടെ പൂര്‍ണ രൂപം ചുവടെ:
 ഞാന്‍ എന്റെ രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി ഐക്യത്തോടും അഖണ്ഡതയോടും കൂടി പ്രവര്‍ത്തിക്കുമെന്നും, പുരോഗതിയുടെ അടിസ്ഥാനമായ ഊര്‍ജത്തെ അമൂല്യമായി കരുതുമെന്നും, ഇന്നുമുതല്‍ ഊര്‍ജ സംരക്ഷണ യജ്ഞത്തില്‍ തീവ്രമായും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. ഊര്‍ജ നഷ്ടം കുറച്ചുകൊണ്ടും ഊര്‍ജ ദുരുപയോഗം തടഞ്ഞുകൊണ്ടും ഊര്‍ജ ഉപയോഗം പരിമിതപ്പെടുത്തികൊണ്ടും പുതിയ ഊര്‍ജ ഉറവിടങ്ങള്‍ അനുയോജ്യമായി ഉപയോഗിച്ചുകൊണ്ടും ഊര്‍ജം സംരക്ഷിക്കാന്‍ ഞാന്‍ അതീവ ജാഗ്രത പാലിക്കുന്നതായിരിക്കും. ഊര്‍ജ സംരക്ഷണതത്വങ്ങള്‍ പ്രചരിപ്പിക്കുന്നതും ഇന്നു മുതല്‍ എന്റെ ദൗത്യമായിരിക്കുമെന്ന് കൂടി ഞാന്‍ പ്രതിജ്ഞ ചെയ്തുകൊളളുന്നു.

Post a Comment

Previous Post Next Post