വാങ്‍മയം ഭാഷാ പ്രതിഭാ തിരഞ്ഞെടുപ്പ് - സ്‍കൂള്‍ തലം ജൂലൈ 17ന് . സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

Master Trainers in IT@School Project

ഐ.ടി. @ സ്കൂള്‍ പ്രോജക്ടിലേക്ക് മാസ്റ്റര്‍ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹൈസ്കൂള്‍, പ്രൈമറി വിഭാഗങ്ങളിലുള്ള അധ്യാപകര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. സര്‍ക്കാര്‍ മേഖലയോടൊപ്പം എയിഡഡ് മേഖലയിലെയും അധ്യാപകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എയിഡഡ് മേഖലയില്‍ നിന്നുള്ള അപേക്ഷകര്‍ സ്കൂള്‍ മാനേജരില്‍ നിന്നുള്ള No Objection Certificate അഭിമുഖ വേളയില്‍ സമര്‍പ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക് വിദ്യാഭ്യാസ വകുപ്പ്/ഐടി@സ്കൂള്‍ പ്രോജക്ട്  അധ്യാപകനെ / അധ്യാപികയെ   നിയമിക്കുന്നതാണ്.
അപേക്ഷകര്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും ബി.എഡും കമ്പ്യൂട്ടര്‍ പ്രാവിണ്യവും ഉണ്ടായിരിക്കണം. പ്രവര്‍ത്തന പരിചയമുള്ള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍മാര്‍ക്കുംമുന്‍ഗണന നല്‍കുന്നതാണ്. ഹയര്‍ സെക്കണ്ടറി, ഹൈസ്കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ ഉള്ളടക്ക നിര്‍മ്മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഐടി@സ്കൂള്‍ പ്രോജക്ട് കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യാന്‍ സന്നദ്ധരായവരാണ് അപേക്ഷിക്കേണ്ടത്. ഇപ്പോള്‍ ജോലി ചെയ്യുന്ന റവന്യൂ ജില്ലയില്‍ തന്നെ മാസ്റ്റര്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരാണ് അപേക്ഷിക്കേണ്ടത്.
www.itschool.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി സെപ്റ്റംബര്‍ 10ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്നവരെ ഐടി@സ്കൂള്‍ പ്രോജക്ടിന്റെ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വര്‍ക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ നിയമിക്കുന്നതാണ്.
Application Form
Instructions
Format No Objection Certificate
Notification for new MTs

Post a Comment

Previous Post Next Post