അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

5 ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പഠനപിന്തുണാ പരിപാടി സമയം രാവിലെ 7.30 മുതല്‍ 10.30 വരെ പുനക്രമീകരിച്ച് DGE ഉത്തരവ് പാലക്കാട് ജില്ലയിലെ പഠന പിന്തുണാ പരിപാടി നടപ്പിലാക്കുന്നത് നിര്‍ത്തി വെക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‍സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

FIRST TERM EVALUATION - GRADE ANALYSER

ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിന് ശേഷം മാര്‍ക്ക് ലിസ്റ്റുകള്‍ തയ്യാറാക്കി അവയുടെ ഗ്രേഡുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാവുമല്ലോ ക്ലാസ് അധ്യാപകര്‍. ഈ പ്രവര്‍ത്തനം ചെയ്യുന്നതിനുള്ള ഒരു സ്പ്രെഡ് ഷീറ്റ് പ്രോഗ്രാമാണ് ചുവടെ നല്‍കിയിരിക്കുന്നത്. സ്പ്രെഡ് ഷീറ്റില്‍ നല്‍കിയിരിക്കുന്ന ചുവടെയുള്ള ഫയലിനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക.(ഒമ്പതാം ക്ലാസിനും പത്താം ക്ലാസിനും പ്രത്യേകം പ്രത്യേകം പേരുകളില്‍ രണ്ട് ഫയലുകളായി വ്യത്യസ്ത പേരുകളില്‍ വേണം സേവ് ചെയ്യാന്‍). Sheet 1 എന്ന ഷീറ്റില്‍ കണ്‍സോളിഡേറ്റഡ് ഗ്രേഡ് ലഭിക്കുന്നതിനാണ്. ചുവടെയുള്ള ഷീറ്റുകളെ Rename ചെയ്ത് നിങ്ങളുടെ ക്ലാസുകളാക്കുക. ആ ഷീറ്റുളില്‍ കുട്ടികളുടെ പേരുകളും വിവരങ്ങളും മാര്‍ക്കുകളും നല്‍കിയാല്‍ ഗ്രേഡുകള്‍ തനിയെ ലഭ്യമാകും. (പ്രത്യേകം ശ്രദ്ധിക്കേണ്ടത് Grade എന്ന കോളത്തിലെ വിവരങ്ങള്‍ ഒരു കാരണവശാലും ഡിലീറ്റ് ചെയ്യരുത്). എല്ലാ ക്ലാസുകളിലെയും മാര്‍ക്കുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ഓരോ ഷീറ്റിനുമൊടുവില്‍ അതത് ക്ലാസുകളുടെ ഓരോ വിഷയത്തിനും ലഭിച്ച ഗ്രേഡുകളുടെ വിശദാംശങ്ങള്‍ ലഭിക്കുന്നതോടൊപ്പം തന്നെ Sheet 1ല്‍ ആ ക്ലാസിലെ എല്ലാ ഡിവിഷനുകളിലെയും കണ്‍സോലിഡേറ്റഡ് ഗ്രേഡും ലഭിക്കുന്നതാണ്.. എട്ടാം ക്ലാസിലേക്കുള്ള Grade Calculator ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്
Click Here to Download Grade Calculator for Class IX & X

Post a Comment

Previous Post Next Post