കനത്ത മഴ വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ജൂലൈ 18 വെള്ളി ) അവധി OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ വാങ്‍മയം ഭാഷാ പ്രതിഭാ തിരഞ്ഞെടുപ്പ് - സ്‍കൂള്‍ തലം ജൂലൈ 17ന് . സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

FOLDER LOCKING SOFTWARE


ഉബുണ്ടു 14.04ല്‍ തയ്യാറാക്കിയ ഫോള്‍ഡറുളെ സുരക്ഷിതമായി ലോക്ക് ചെയ്യുന്നതിനുള്ള ഒരു പുതിയ സോഫ്റ്റ്‌വെയറാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. നമ്മള്‍ തയ്യാറാക്കുന്ന ഫോള്‍ഡറുകള്‍ മറ്റാരും തുറന്ന് ഉപയോഗിക്കാതിരിക്കുന്നതിന് ഇവയെ ഒരു 4 Character പാസ്‌വേര്‍ഡ് ഉപയോഗിച്ച് സുരക്ഷികമായി ലോക്ക് ചെയ്യാം. ഇതിനായി താഴെയുള്ള ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്തതിന് ശേഷം അതിനെ റൈറ്റ് ക്ലിക്ക് ചെയ്ത് Open with Gdebi Package Installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് Application -> Other -> UbuntuLock എന്ന ക്രമത്തില്‍ പ്രവേശിച്ചാല്‍ ലോക്കിങ്ങ് സോഫ്റ്റ്‌വെയര്‍ തുറന്ന് വരും. ഇതിലെ Lock എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ലോക്ക് ചെയ്യേണ്ട ഫോള്‍ഡര്‍ സെലക്ട് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം വരും. ഫോള്‍ഡര്‍ സെലക്ട് ചെയ്യുമ്പോള്‍ Administrative Password നല്‍കുമ്പോള്‍ വരുന്ന ബോക്സില്‍ പ്രസ്തുത ഫോള്‍ഡര്‍ ലോക്ക് ചെയ്യുന്നതിനുള്ള പാസ്‌വേര്‍ഡ് ആവശ്യപ്പെടും. ഇതിന് 4 Character ഉണ്ടായിരിക്കണം. അത് നല്‍കി പാസ്‌വേര്‍ഡ് Re-confirm ചെയ്യുന്നതോടെ ഫോള്‍ഡര്‍ ലോക്കാവുകയും അവിടെ നിന്നും അപ്രത്യക്ഷമാവുകയും ചെയ്യും. തുടര്‍ന്ന് ഈ ഫോള്‍ഡറിനെ വീണ്ടും തുറക്കുന്നതിന് Application -> Other -> UbuntuLock എന്ന ക്രമത്തില്‍ വീണ്ടും പ്രവേശിച്ച് ലോക്കിങ്ങ് സോഫ്റ്റ്‌വെയറിലെ Unlock എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ ലോക്ക് ചെയ്ത ഫോള്‍ഡറുകളുടെ ലിസ്റ്റ് ലഭിക്കും ഇവയില്‍ നിന്നും Unlock ചെയ്യേണ്ട ഫോള്‍ഡര്‍ തിരഞ്ഞെടുത്ത് നാലക്ക പാസ്‌വേര്‍ഡ് നല്‍കുന്നതോടെ ഈ ഫോള്‍ഡര്‍ Unlocked എന്ന പേരില്‍ ഡെസ്ക്‌ടോപ്പില്‍ തയ്യാറാവുന്ന പുതിയ ഫോള്‍ഡറിനുള്ളില്‍ ലഭിക്കും. ഗാംബാസ് സോഫ്റ്റ്‌വെയറില്‍ ഈ പ്രോഗ്രാം തയ്യാറാക്കി ബ്ലോഗുമായി പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
Click Here to Download Folder Locking Software

Post a Comment

Previous Post Next Post