തദ്ദേശഭരണ തിരഞ്ഞെടുപ്പ് പോളിങ്ങ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി പോസ്റ്റിങ്ങ് ഓര്‍ഡറുകള്‍ eDrops ല്‍ ലഭ്യം രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

SSLC സര്‍ട്ടിഫിക്കറ്റില്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്തലിനവസരം

     ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണത്തിന് മുമ്പായി അവയിലെ തെറ്റുകള്‍ പരിശോധിക്കുന്നതിന് അവസരം. വിദ്യാലയങ്ങള്‍ക്ക് iExAMS സൈറ്റില്‍ A List-നുപയോഗിച്ച Username, Password ഇവ നല്‍കി ലോഗിന്‍ ചെയ്ത് ലഭിക്കുന്ന ജാലകത്തില്‍ ഇടത് വശത്ത് കാണുന്ന Certificate Checking എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇതിലെ Certificate View എന്നതില്‍ ക്ലിക്ക് വിദ്യാലയത്തിലെ വിദ്യാര്‍ഥികളുടെ പേര് വിവരങ്ങള്‍ ദൃശ്യമാകും.(ഡിവിഷന്‍ അടിസ്ഥാനത്തില്‍ ലഭിക്കുന്നതിന് Select Division എന്നതില്‍ നിന്നും Division തിരഞ്ഞെടുത്താല്‍ മതി) പേരിന് നേരെയുള്ള Manage എന്ന കോളത്തിലെ ബട്ടണ്‍ അമര്‍ത്തിയാല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് കാണാവുന്നതാണ്. ഇത് പരിശോധിച്ച് തെറ്റുകളില്ലെന്നുറപ്പാക്കേണ്ടതും തിരുത്തലുകള്‍ ഉള്ള പക്ഷം അവയുടെ സമാഹൃത റിപ്പോര്‍ട്ട് മെയ് 12നകം sysmapb@gmail.com എന്ന വിലാസത്തിലേക്ക് പ്രധാനാധ്യാപകര്‍ മെയില്‍ മുഖേന അറിയിക്കേണ്ടതുമാണ്.
       A Listല്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കില്‍ പ്രസ്തുത വിദ്യാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പര്‍, പേര്, നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്, തിരുത്തി ലഭിക്കേണ്ടത് എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രധാനാധ്യാപകന്റെ കത്തോട് കൂടിയാണ് പരീക്ഷാഭവന് മെയില്‍ നല്‍കേണ്ടത്. ഈ കത്തില്‍ പ്രധാനാധ്യാപകന്റെ ഒപ്പും സീലും നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് പരീക്ഷാഭവന്‍ പറയുന്നു. A Listല്‍ ഉള്‍പ്പെടാതിരുന്ന തിരുത്തലുകളും വരുത്താവുന്നതാണ് . ഇതിനായി പ്രധാനാധ്യാപകരുടെ കവറിങ്ങ് ലെറ്റര്‍, തിരുത്തലുകള്‍ ആവശ്യപ്പെടുന്ന രേഖയുടെ സ്കാന്‍ ചെയ്ത പകര്‍പ്പ് എന്നിവ സഹിതം (ഈ തിരുത്തലുകള്‍ ഉള്‍പ്പെട്ട അഡ്മിഷന്‍ രജിസ്റ്ററിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പ് ഉള്‍പ്പെടെ)  വേണം അയക്കേണ്ടത്. കത്തില്‍ പ്രധാനാധ്യാപകന്റെ ഒപ്പും സ്കൂള്‍ സീലും നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
iExAMS ലിങ്ക് ഇവിടെ

Post a Comment

Previous Post Next Post