തദ്ദേശഭരണ തിരഞ്ഞെടുപ്പ് പോളിങ്ങ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി പോസ്റ്റിങ്ങ് ഓര്‍ഡറുകള്‍ eDrops ല്‍ ലഭ്യം രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

SSLC റിസള്‍ട്ട് സി ഡിയും അനുബന്ധരേഖകളും DEO ഓഫീസില്‍ നല്‍കണം

   SSLC പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ചീഫ് സൂപ്രണ്ടുമാര്‍ Result CDയും Comprehensive Report-ഉം Consolidated Mark Listന്റെ പ്രിന്റൗട്ടും അതതിനായി നല്‍കിയിരിക്കുന്ന കവറുകളില്‍ സീല്‍ ചെയ്തതിന് ശേഷം ബന്ധപ്പെട്ട DEOകളില്‍ ഏല്‍പ്പിക്കേണ്ടതാണ്. ഈ രേഖകള്‍ക്കൊപ്പം Comprehensive Report-ന്റെ മറ്റൊരു പകര്‍പ്പും Claim Form(P8) തയ്യാറാക്കിയതും ബന്ധപ്പെട്ട അധികാരികളെ ഏല്‍പ്പിക്കേണ്ടതിന് കരതേണ്ടതാണ്. പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങളില്‍ താഴെപ്പറയുന്ന ദിവസങ്ങളില്‍ രാവിലെ പത്ത് മണി മുതല്‍ രേഖകള്‍ സ്വീകരിക്കുന്നതാണ്. ഇതോടൊപ്പം തന്നെ CE സ്കോറുകള്‍ Upload ചെയ്തതിന്റെ പ്രിന്റൗട്ടുകള്‍ ഇതേ വരെ ഏല്‍പ്പിക്കാത്ത വിദ്യാലയങ്ങള്‍ അതും അതിനായി നല്‍കിയിരിക്കുന്ന കവറില്‍ സീല്‍ ചെയ്ത് നല്‍കണം.

പാലക്കാട് വിദ്യാഭ്യാസജില്ല : Feb 27, 29 തീയതികളില്‍
ഒറ്റപ്പാലം വിദ്യാഭ്യാസജില്ല   : Feb 27
മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ല : Feb 29

Post a Comment

Previous Post Next Post