പത്താം ക്ലാസ് ഗണിതത്തിലെ സൂചക സംഖ്യകള്‍ എന്ന പാഠത്തെ അടിസ്ഥാനമാക്കി കുണ്ടൂര്‍ക്കുന്ന് TSNMHSS Maths Clubന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കി അയച്ച് തന്ന ഒരു പരിശീലന പാഠമാണ് ഇത്തവണ അവതരിപ്പിക്കുന്നത്. UBUNTU14.04ല്‍ പ്രവര്‍ത്തിക്കുന്ന ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന ഫയല്‍ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് അതിനെ Extract ചെയ്യുന്നതോടെ ഈ പ്രോഗ്രം പ്രവര്‍ത്തന ക്ഷമമാകും. അപ്പോള്‍ ലഭിക്കുന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്താന്‍ ലഭിക്കുന്ന ജാലകത്തിലെ ചോദ്യം തിരഞ്ഞെടുക്കാം എന്നതില്‍ ക്ലിക്ക് ചെയ്യുന്നതോടെ ചോദ്യങ്ങളുടെ ലിസ്റ്റ് ലഭ്യമാകും ഇതില്‍ നിന്നും ഏതെങ്കിലും ഒരു ചോദ്യം തിരഞ്ഞെടുക്കുന്നതിന് ചോദ്യനമ്പരില്‍ ഡബിള്‍ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന ചോദ്യത്തിന്റെ മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ചോദ്യം ലഭിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കാണാം. ഓരോ ചോദ്യത്തിനും നിരവധി ഉപചോദ്യങ്ങള്‍ നല്‍കിയിരിക്കുന്നു. ഇവ ഓരോന്നിലും ക്ലിക്ക് ചെയ്ത് അനുയോജ്യമായ ഉത്തരങ്ങള്‍ കണ്ടെത്തി സൂചകസംഖ്യകള്‍ എന്ന അധ്യായത്തിലെ വിവിധ ആശയങ്ങള്‍ പരിശീലിക്കാവുന്നതാണ്. അക്ഷങ്ങളെയും വിവിധ ബിന്ദുക്കളുടെ സൂചകസംഖ്യകളെയും കുറിച്ച് വ്യക്തമായ ആശയം നല്‍കുന്ന ഈ പോസ്റ്റ് ബ്ലോഗിന് നല്‍കിയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിതക്ലബിനും ഫോറത്തിന്റെ നന്ദി.
സൂചകസംഖ്യകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക