നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

നടക്കാവ് മാതൃക നൂറ് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കൂടി

    സര്‍ക്കാര്‍ സ്‌കൂളിനെ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിലും പഠന നിലവാരത്തിന്റെ കാര്യത്തിലും അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ച കോഴിക്കോട് ജില്ലയിലെ നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാതൃക സംസ്ഥാനത്തെ 100 സ്‌കൂളുകളില്‍ക്കൂടി നടപ്പാക്കും. മിഷന്‍ 100 എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഘട്ടംഘട്ടമായാണ് നടപ്പാക്കുക. ആദ്യഘട്ടത്തില്‍ 14 റവന്യു ജില്ലകളിലെയും ഓരോ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും. തെരഞ്ഞെടുക്കപ്പെട്ട 53 സ്‌കൂളുകളില്‍ ശേഷിക്കുന്ന 39 സ്‌കൂളുകളെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തും. അവശേഷിക്കുന്ന 47 സ്‌കൂളുകളെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ മിഷന്‍ 100 പദ്ധതി പ്രകാരം 100 സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാകും. വിവിധ ഇടപെടലിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള പ്രോത്സാഹന പദ്ധതി (പ്രിസം) യുടെ അടിസ്ഥാനത്തിലാണ് പദ്ധതി ആദ്യം നടപ്പിലാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പാണ് നോഡല്‍ വകുപ്പ്. പ്രിസം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് വിദ്യാഭ്യാസമന്ത്രി ചെയര്‍മാനായ ഗവേണിംഗ് ബോഡിയും എക്‌സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. ഗവേണിംഗ് ബോഡിയില്‍ പൊതുവിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി വൈസ്ചെയര്‍മാനും DPI കണ്‍വീനറുമായിരിക്കും. സ്ഥലം MLA. ഉള്‍പ്പെടെ 12 അംഗങ്ങള്‍ ഗവേണിംഗ് ബോഡിയില്‍ ഉണ്ടാകും. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനും ഡപ്യൂട്ടി ഡയറക്ടര്‍ അല്ലെങ്കില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കണ്‍വീനറുമായ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ പതിനാല് അംഗങ്ങളുണ്ട്. ഗവേണിംഗ് ബോഡിയിലും എക്‌സിക്യുട്ടീവ് കമ്മിറ്റിയിലും ആവശ്യമെങ്കില്‍ പ്രത്യേക ക്ഷണിതാക്കളെയും പങ്കെടുപ്പിക്കാം.

Post a Comment

Previous Post Next Post