ഔദ്യോഗിക
തലത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ/ റിപ്പബ്‌ളിക് ദിനാഘോഷങ്ങളില്‍
എല്ലാ സര്‍ക്കാര്‍ ജീവനക്കാരും, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍
നിയന്ത്രണത്തിലുളള മറ്റു സ്വയംഭരണ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍,
സ്‌കൂളുകള്‍, കോളേജുകള്‍, തദ്ദേശഭരണസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ
ജീവനക്കാരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്നും വകുപ്പു തലവന്‍മാരും
ഓഫീസ് മേധാവികളും ഇക്കാര്യം ഉറപ്പു വരുത്തേണ്ടതാണെന്നും നിര്‍ദ്ദേശിച്ച്
പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഹൈക്കോടതിയുടെ ഇക്കഴിഞ്ഞ
ആഗസ്ത് 12-ലെ ഇടക്കാല ഉത്തരവില്‍ ഔദ്യോഗിക തലത്തില്‍ സംഘടിപ്പിക്കുന്ന
ദേശീയ ദിനാഘോഷങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും
പങ്കെടുക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തുവാനും ഇക്കാര്യത്തില്‍
ഉചിതമായ സത്യവാങ്മൂലം സമര്‍പ്പിക്കുവാനും ഹൈക്കോടതി ഉത്തരവായിരുന്നു.