SSLC ഹാൾ ടിക്കറ്റ് ഇപ്പൊൾ iExaMS ൽ ലഭ്യമാണു് കെടാവിളക്ക് സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഫെബ്രുവരി 10 വരെ ദീര്‍ഘിപ്പിച്ചു 2025 വര്‍ഷത്തിലുണ്ടാവുന്ന ഒഴിവുകളിലെ പ്രമോഷന് പരിഗണിക്കുന്നതിനായി DPC (Higher/Lower) കൂടുന്നതിലേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ക്വാമി ഏകതാ വാരാചരണം ദേശീയോദ്‌ഗ്രഥന പ്രതിജ്ഞ ഇന്ന്

ക്വാമി ഏകതാ വാരാചരണത്തിന്റെ ഭാഗമായി നവംബര്‍ 19 വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ജീവനക്കാര്‍ ദേശീയോദ്‌ഗ്രഥന പ്രതിജ്ഞയെടുക്കും. ആഭ്യന്തരവും വിജിലന്‍സും വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. അന്നേ ദിവസം ജില്ലാ ഭരണകൂടങ്ങള്‍ എല്ലാ ജില്ലയിലും മതേതര, വര്‍ഗീയവിരുദ്ധ, അഹിംസാ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന പരിപാടികളും സംഘടിപ്പിക്കും. നവംബര്‍ ഇരുപത് ന്യൂനപക്ഷ ക്ഷേമദിനമായും 21 ഭാഷാ മൈത്രി ദിനമായും 22 ദുര്‍ബല ജനവിഭാഗങ്ങളുടെ ദിനമായും 23 സാംസ്‌കാരിക ഐക്യദിനമായും 24 വനിതാ ദിനമായും 25 സംരക്ഷണ, പതാകാദിനമായും ആചരിക്കും. 
       നവംബര്‍ 19 വ്യാഴാഴ്ച എടുക്കേണ്ട ദേശീയോദ്ഗ്രഥന പ്രതിജ്ഞയുടെ പൂര്‍ണ രൂപം ചുവടെ. 
     രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അര്‍പ്പണ ബോധത്തോട് കൂടി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഒരിക്കലും അക്രമമാര്‍ഗം സ്വീകരിക്കില്ലെന്നും മതം, ഭാഷ, പ്രദേശം തുടങ്ങിയവ മൂലമുള്ള ഭിന്നതകളും തര്‍ക്കങ്ങളും മറ്റ് രാഷ്ട്രീയമോ സാമ്പത്തികമോ ആയ പരാതികളും സമാധാനപരവും വ്യവസ്ഥാപിതവും ആയ മാര്‍ഗങ്ങളിലൂടെ പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.

Post a Comment

Previous Post Next Post