തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിന് ഇന്ന് പാലക്കാട് സമാപനം എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 1 വരെ ദീര്‍ഘിപ്പിച്ചു അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്നേഹപൂര്‍വ്വം പദ്ധതിക്ക് അപേക്ഷിക്കാം

     സാമൂഹ്യസുരക്ഷാ മിഷന്റെ കീഴിലുള്ള സ്നേഹപൂര്‍വ്വം സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആണ്. മുന്‍വര്‍ഷം അപേക്ഷിച്ച വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് തുക നിക്ഷേപിച്ചിട്ടുള്ളതായി അറിഞ്ഞിട്ടുണ്ട്. ഏതെങ്കിലും വിദ്യാര്‍ഥിക്ക് തുക ലഭിച്ചിട്ടില്ലെങ്കില്‍ 0471 2341200 എന്ന നമ്പരിലേക്ക് വിളിച്ചാല്‍ വിശദാംശങ്ങള്‍ അറിയുന്നതാണ്. മുന്‍ വര്‍ഷങ്ങളില്‍ അപേക്ഷിച്ചവരെ ഈ വര്‍ഷം Renewalന് നല്‍കേണ്ടതാണ്. അതോടൊപ്പം പുതുതായി വിദ്യാലയത്തില്‍ പ്രവേശനം തേടിയ വിദ്യാര്‍ഥികളെയും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ടി സി വാങ്ങി പോയ വിദ്യാര്‍ഥികളുടേത് അവര്‍ ഇപ്പോള്‍ പഠിക്കുന്ന വിദ്യാലയത്തിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
     ഇത് കൂടാതെ കഴിഞ്ഞ അധ്യയനവര്‍ഷം സ്നേഹപൂര്‍വ്വം പദ്ധതിക്ക് അപേക്ഷിച്ചവരില്‍ എസ് എസ് എല്‍ സിക്ക് എല്ലാവിഷയങ്ങള്‍ക്കം A+ ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സാമൂഹ്യക്ഷേമവകുപ്പിന്റെ പ്രത്യേകപുരസ്കീരത്തിനും ഇതോടൊപ്പം അപേക്ഷിക്കാവുന്നതാണ്.
(മുന്‍വര്‍ഷത്തെ Username വിദ്യാലയത്തിന്റെ മെയില്‍ ഐ ഡി ആയിരുന്നു)
സ്നേഹപൂര്‍വ്വം അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സ്നേഹപൂര്‍വ്വം അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഓണ്‍ലൈന്‍ സൈറ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക
മറ്റ് അന്വേഷണങ്ങള്‍ക്ക്  ബന്ധപ്പെടേണ്ട മെയില്‍ അഡ്രസ്: snehapoorvamonline@gmail.com 

Post a Comment

Previous Post Next Post