തദ്ദേശഭരണ തിരഞ്ഞെടുപ്പ് പോളിങ്ങ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി പോസ്റ്റിങ്ങ് ഓര്‍ഡറുകള്‍ eDrops ല്‍ ലഭ്യം രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

PYTHON SOLUTIONS & Practical Questions

               SSLC IT MID-TERM പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലുള്ളതായിരുന്നു എന്നും പ്രത്യേകിച്ച് പൈത്തണിലെ ചോദ്യങ്ങള്‍ പലതും കുട്ടികളെയും അധ്യാപകരെയും ഒരേ പോലെ കുഴക്കുന്നതായിരുന്നു എന്നും പലരും അഭിപ്രായപ്പെട്ടു. ചില വിദ്യാലയങ്ങള്‍ പൈത്തണിലെ ഏതാനും ചോദ്യങ്ങള്‍ ഫോറത്തിന്റെ മെയിലിലേക്ക് അയച്ചു തന്ന് അവയുടെ SOLUTION നല്‍കാമോയെന്നും ചോദിച്ചിരുന്നു. ഇതു കൂടാതെ ഫോണിലൂടെ ബന്ധപ്പെട്ട ചിലരും പൈത്തണിലെ ചോദ്യങ്ങളുടെ പരിഹാരം ബ്ലോഗിലൂടെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തിലാണ് ഫോറം ഈ ഉദ്യമത്തിന് പുറപ്പെട്ടത്. ആറ് ചോദ്യങ്ങശുടെ പരിഹാരമാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ലഭ്യമായ 11 ചോദ്യങ്ങളും അവയുടെ പരിഹാരങ്ങളുമാണ് ചുവടെയുള്ള ലിങ്കിലൂടെ നല്‍കിയിരിക്കുന്നത്. കുടുതല്‍ ചോദ്യങ്ങള്‍ ലഭ്യമാകുന്ന മുറക്ക് അവയുടെ പരിഹാരങ്ങളും നല്‍കുന്നതാണ്. മറ്റ് ഗ്രൂപ്പുകളിലെ ചോദ്യങ്ങളും ഉള്‍പ്പെടുത്തി പോസ്റ്റ് താമസിയാതെ അപ്‌ഡേറ്റ് ചെയ്യുന്നതാണ്. അഭിപ്രയങ്ങളും നിര്‍ദ്ദേശങ്ങളും കമന്റുകളായി നല്‍കിയാല്‍ കൂടുതല്‍ ഉചിതമാകും

  • CLICK HERE TO DOWNLOAD QUESTIONS AND SOLUTIONS OF PRACTICAL QUESTIONS OF PYTHON
  • പൈത്തണ്‍ ഒഴികെയുള്ള അധ്യായങ്ങളിലെ പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ ഇവിടെ

Post a Comment

Previous Post Next Post