അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ : പരിഗണനാ വിഷയങ്ങളില്‍ അഭിപ്രായവും നിര്‍ദ്ദേശവും നല്‍കാം

പത്താം ശമ്പള പരിഷ്‌ക്കരണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ വകുപ്പു മേധാവികളില്‍ നിന്നും, സംഘടനകളില്‍ നിന്നും താല്പര്യമുള്ള മറ്റു വ്യക്തികളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമ്മീഷന്‍ സ്വരൂപിക്കുന്നു. ഇതിലേക്കായി കമ്മീഷന്‍ ഒരു ചോദ്യാവലി തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചോദ്യാവലിയെ അടിസ്ഥാനമാക്കിയുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ആഗസ്റ്റ് 31 നകം കമ്മീഷന്റെ ഓഫീസില്‍ സമര്‍പ്പിക്കണം. ചോദ്യാവലി കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാക്കുമെന്ന് (www.prc2014.kerala.gov.in) മെമ്പര്‍ സെക്രട്ടറി അറിയിച്ചു. കമ്മീഷന്റെ താല്കാലിക വിലാസം : മെമ്പര്‍ സെക്രട്ടറി, പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്‍, റൂം നമ്പര്‍ 159, നാലാം നില, നോര്‍ത്ത് ബ്ലോക്ക്, ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം. സ്ഥിരവിലാസം (ആഗസ്റ്റ് 18 മുതല്‍) : പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്‍, സ്വരാജ് ഭവന്‍(അഞ്ചാം നില), നന്തന്‍കോട്, കവടിയാര്‍.പി.ഒ, തിരുവനന്തപുരം-3. ശമ്പള പരിഷ്‌കരണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ ചുവടെ. സര്‍ക്കാര്‍ സര്‍വ്വീസിലെ പാര്‍ട്ട് ടൈം കണ്ടിജന്റ്, കാഷ്വല്‍ സ്വീപ്പര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലെയും കേന്ദ്ര ശമ്പള സ്‌കെയില്‍ അനുവദിച്ചിട്ടുള്ള മെഡിക്കല്‍ കോളേജുകളിലെ അദ്ധ്യാപകര്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ യു.ജി.സി./എ.ഐ.സി.റ്റി.ഇ ശമ്പള സ്‌കെയിലിലുള്ള തസ്തികകള്‍ എന്നിവ ഒഴികെ ഗവണ്‍മെന്റ് എയ്ഡഡ് മേഖലകളിലെ സ്‌കൂളുകള്‍, കോളേജുകള്‍, ഡയറക്റ്റ് പേയ്‌മെന്റ് സ്‌കീം നടപ്പിലാക്കിയിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പാര്‍ട്ട് ടൈം കാഷ്വല്‍ സ്വീപ്പേഴ്‌സ് ഉള്‍പ്പെടെയുള്ള തസ്തികകളിലെയും എ.ഐ.സി.റ്റി.ഇ/യു.ജി.സി./കേന്ദ്ര സ്‌കീമിന്റെ പരിധിയില്‍ വരാത്ത യൂണിവേഴ്‌സിറ്റികളിലെയും സ്ഥാപനങ്ങളിലെയും തസ്തികകളിലെയും ശമ്പളത്തിലും അലവന്‍സിലും പരിഷ്‌ക്കരണം നിര്‍ദ്ദേശിക്കുക. ഈ വിഭാഗം ജീവനക്കാര്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള ശമ്പളം അലവന്‍സുകള്‍, മറ്റ് നിയത പ്രതിഫലം എന്നിവയുടെ ഘടന, പ്രൊമോഷന്‍ സാധ്യതകള്‍, സേവന വ്യവസ്ഥകള്‍ എന്നിവ പരിശോധിച്ച് പരിഷ്‌കരണം ആവശ്യമുണ്ടെങ്കില്‍ നിര്‍ദ്ദേശം നല്‍കുക. ദീര്‍ഘകാലം പ്രവേശന തസ്തികകയില്‍ തന്നെ തുടരുന്ന ഗസറ്റഡ്/നോണ്‍ ഗസറ്റഡ് വിഭാഗം ജീവനക്കാര്‍ക്ക് പ്രൊഫഷണല്‍ വിഭാഗത്തില്‍ തുടങ്ങിവച്ച കരിയര്‍ അഡ്വാന്‍സ് സ്‌കീമിന്റെ തുടര്‍ച്ചയായി നോണ്‍ കേഡര്‍ പ്രൊമോഷന്‍ നല്‍കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുക, സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ പരിശോധിച്ച് മാറ്റംവരുത്തേണ്ടതുണ്ടെങ്കില്‍ നിര്‍ദ്ദേശം നല്‍കുക. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളതും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമായിട്ടില്ലാത്തതതുമായ ആനുകൂല്യങ്ങള്‍ നടപ്പിലാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുക, കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തില്‍ ചില പ്രത്യേക വിഭാഗം ജീവനക്കാര്‍ക്ക് അനര്‍ഹവും ന്യായീകരണമില്ലാത്തതുമായ തരത്തില്‍ ശമ്പള സ്‌കെയില്‍ ഉയര്‍ത്തി നല്‍കിയതുമൂലം ഉണ്ടായ അപാകതകള്‍ പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുക. സര്‍ക്കാര്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ള കഴിഞ്ഞ ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുക. കേന്ദ്രസര്‍ക്കാരിലും മറ്റു സംസ്ഥാന സര്‍ക്കാരുകളിലും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കിയിട്ടുള്ള തരത്തില്‍ ഒരു പുതിയ ആരോഗ്യ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് ശുപാര്‍ശ നല്‍കുക. ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും ഒരു ചെറിയ തുക പ്രീമിയമായി സ്വീകരിച്ച് അവര്‍ക്ക് ഒരു ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിലെ പ്രായോഗികത സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുക. 2012 ലെ സേവനാവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലെ സിവില്‍ സര്‍വ്വീസ് ഘടന ആകമാനം പരിശോധിച്ച് സിവില്‍ സര്‍വ്വീസിന്റെ കാര്യക്ഷമത, സാമൂഹിക ഉത്തരവാദിത്വം എന്നിവ വര്‍ദ്ധിപ്പിച്ച് അതിനെ കൂടുതല്‍ ജനസൗഹൃദപരമാക്കുന്നതിന്റെ നിര്‍ദ്ദേശങ്ങള്‍ നല്‍കുക. സര്‍ക്കാര്‍ സര്‍വ്വീസിലെ വ്യത്യസ്ഥ വിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന പാര്‍ശ്വസ്ഥ പ്രവേശന വ്യവസ്ഥ (Lateral Entry System) പരിശോധിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ മികവുറ്റതാക്കുന്നതിനുള്ള ശുപാര്‍ശകള്‍ നല്‍കുക. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ പൊതുസേവന വ്യയം കുറയ്ക്കുന്നതിന് അനുയോജ്യമായ ശുപാര്‍ശകള്‍ നല്‍കുക. ശമ്പള നിര്‍ണയത്തിനായുള്ള ചട്ടങ്ങളും നടപടികളും പരിശോധിച്ച് അത് ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക, കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുമ്പോഴുണ്ടാകുന്ന അധിക സാമ്പത്തിക ബാദ്ധ്യത, അത് നിര്‍ണയിക്കുന്നതിനായി കൈക്കൊണ്ട മാര്‍ഗ്ഗങ്ങള്‍ സഹിതം വ്യക്തമാക്കുക.

Post a Comment

Previous Post Next Post