ഗവ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി പട്ടിക 01.01.2025 തീയതി പ്രാബല്യത്തില്‍ താല്‍കാലികമായി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച ഉത്തരവ്‌ ഡൗണ്‍ലോഡ്‍സില്‍ SSLC മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് എക്‍സാമിനര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഫെബ്രുവരി 27 ന് പ്രാദേശികാവധിസ്‍പാര്‍ക്കില്‍ Establishment User (Clerk User) ക്കും ലോഗിന്‍ ചെയ്യുന്നതിന് ഇന്ന് മുതല്‍ OTP നിര്‍ബന്ധം 2024-25 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയുടെയും വാര്‍ഷിക പരീക്ഷയുടെയും ടൈംടേബിള്‍ ഡൗണ്‍ലോഡ്‍സില്‍ SSLC പരീക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കുലറുകളും ഉത്തരവുകളും അടങ്ങിയ പേജ് ഇവിടെ SSLC 2025 CWSN ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ SSLC ഹാൾ ടിക്കറ്റ് ഇപ്പൊൾ iExaMS ൽ ലഭ്യമാണു് SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

Mathematical ATM-Updated


 അധ്യാപക പരിശീലനം നടക്കുന്ന ഈ അവസരത്തില്‍ കണക്കിന്റെ പരിശീലന ക്ലാസുകളില്‍ അവതരിപ്പിക്കാവുന്ന പത്താം ക്ലാസിലെ വൃത്തങ്ങള്‍ എന്ന അധ്യായത്തിലെ പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി MATM Version 2 കൂടി പരിചയപ്പെടുത്തുന്നു.
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് മുന്നില്‍ രസകരമായി അവതരിപ്പിക്കുന്നതിനും അവര്‍ക്ക് സ്വയം പരിശീലിക്കുന്നതിനുമായി Gambas ഉപയോഗിച്ച് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ വ്യത്യസ്ഥങ്ങളായ സോഫ്റ്റ്‌വെയറുകള്‍ ഇക്കഴിഞ്ഞ വര്‍ഷം നമുക്കായി അവതരിപ്പിച്ചിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും അതേപോലെ തന്നെ അധ്യാപകര്‍ക്കും ഗണിതത്തിലെ ആദ്യഅധ്യായമായ സമാന്തരശ്രേണിയിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സഹായിക്കുന്ന ഒരു പുതിയ സോഫ്റ്റ്‌വെയറാണ് അദ്ദേഹം ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഗണിതത്തിലെ ഈ അധ്യായത്തില്‍ നിന്നും ചോദിക്കാവുന്ന ചോദ്യങ്ങള്‍ ഒരു Answer Telling Machine (ATM) -നോട് ചോദിച്ചാല്‍ ഉടനടി അവക്ക് ഉത്തരം ലഭിക്കുന്ന രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന ഈ പ്രോഗ്രാം കുട്ടികള്‍ക്കിഷ്ടപ്പെടുമെന്നുറപ്പാണ്. ഇതോടെപ്പം തന്നെ ഉത്തരങ്ങള്‍ ലഭിച്ച രീതിയും വിശദമാക്കിയിരിക്കുന്നതിനാല്‍ ഏറെ പ്രയോജനപ്രദമാകും. മധ്യവേനലവധിക്കാലത്ത് ആദ്യ അധ്യായം പഠിപ്പിക്കാന്‍ ഏറെ സഹായകരമായ ഈ പ്രോഗ്രാം തയ്യറാക്കിത്തന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനെ എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ നന്ദി അറിയിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്യുക. ഇതിനെ റൈറ്റ് ക്ലിക്ക് ചെയ്ത് gdebi Package Installer വഴി നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യവുന്നതാണ്. തുടര്‍ന്ന് Application-->Education --> Mathematical Answer Telling Machine (MATM_00 1) വഴി ഇതിനെ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.തുറന്നു വരുന്ന എ ടി എം മെഷീനിന്റെ ചുവന്ന ബട്ടണമര്‍ത്തി പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുകയും പച്ചബട്ടണമര്‍ത്തി അവസാനിപ്പിക്കാവുന്നതുമാണ്. ശ്രമിച്ച് നോക്കുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റുകളായി നല്‍കുമല്ലോ?
   ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക

MATM_001 (സമാന്തരശ്രേണി) ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
MATAM_02 (വൃത്തങ്ങള്‍) ഇവിടെ നിന്നും  ഡൗണ്‍ലോഡ് ചെയ്യുക
(Download ചെയ്ത ഫയല്‍ Extract ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ മൊബൈല്‍ നമ്പര്‍ 9496352140 നല്‍കി പ്രവര്‍ത്തിപ്പിക്കാവുന്നതാണ്) 
MATAM 03(രണ്ടാം കൃതി സമവാക്യങ്ങള്‍) ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
(Download ചെയ്ത ഫയല്‍ Extract ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ മൊബൈല്‍ നമ്പര്‍ 9496352140 നല്‍കി പ്രവര്‍ത്തിപ്പിക്കാവുന്നതാണ്)  

Post a Comment

Previous Post Next Post