അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
സർക്കാർ / എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കുന്ന 'കെടാവിളക്ക്' സ്‌കോളർഷിപ്പിന്റെ അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി. KTET രജിസ്ട്രേഷനുള്ള അവസാനതീയതി ഒക്ടോബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം          NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

SUB DISTRICT KALOLSAVAM - DATA ENTRY INSTRUCTIONS

 

  2027  ജനുവരിയില്‍ എറണാകുളത്ത് നടക്കാനിരിക്കുന്ന സംസ്ഥാന സ്‍കൂള്‍ കലോല്‍സവത്തിന് മുന്നോടിയായി സ്കൂള്‍ , സബ്-ജില്ലാ ,ജില്ലാ കലോല്‍സവങ്ങള്‍ ഇനിയുള്ള മാസങ്ങളില്‍ നടക്കാനിരിക്കുകയാണല്ലോ. സ്കൂള്‍ തല കലോല്‍സവത്തില്‍ വിജയികളാകുന്നവരെ ഉള്‍പ്പെടുത്തി സബ്‍ ജില്ലാതലകലോല്‍സവം മുതലുള്ള പ്രവര്‍ത്തനങ്ങളുടെ ഡേറ്റാ എന്‍ട്രിയും മറ്റ് പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനായി കലോല്‍സവ സൈറ്റിലാണ് നടത്തേണ്ടത്. ഇതിനായി സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തില്‍ സബ്‍ജില്ലാ തല ഡേറ്റാ എന്‍ട്രി പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട രീതി കൈറ്റ് വിശദീകരിച്ചിട്ടുണ്ട്. ഇത് ചുവടെ വിശദീകരിക്കുന്നു




സബ്‍ജില്ലാ കലോല്‍സവം രജിസ്ട്രേഷന്‍ നിര്‍ദ്ദേശങ്ങള്‍

  • ആദ്യം മുകളിലെ ലിങ്കിലൂടെ സബ്‌ജില്ലാ കലോത്സവ പോർട്ടൽ സന്ദർശിച്ച് നിങ്ങളുടെ ജില്ല തിരഞ്ഞെടുക്കുക. 
  • തുടർന്ന് സ്കൂളിന്റെ Sampoorna Username, Password എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

  • ലോഗിൻ ചെയ്ത ശേഷം Dashboard-ന്റെ ഇടതുവശത്തുള്ള Registration മെനുവിൽ നിന്നും School Entry എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 

  • School Entry പേജിൽ പ്രദർശിപ്പിക്കുന്ന സ്കൂളിന്റെ വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക. 
  • വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകളോ പുതുക്കേണ്ട വിവരങ്ങളോ(വിദ്യാര്‍ഥികളുടെ എണ്ണം, പ്രധാനാധ്യാപകരുടെ പേര്തുടങ്ങിയവ) ഉണ്ടെങ്കിൽ Edit ഓപ്ഷൻ ഉപയോഗിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുക..

  • മത്സരാർത്ഥികളെ രജിസ്റ്റർ ചെയ്യുമ്പോൾ സ്കൂളിനും മത്സരാർത്ഥിക്കും അനുയോജ്യമായ Section കൃത്യമായി തിരഞ്ഞെടുക്കണം.
  • ശരിയായ Section തിരഞ്ഞെടുക്കുന്നത് മത്സരാർത്ഥിയുടെ വിവരങ്ങൾ Sampoorna-യിൽ നിന്നും ലഭിക്കുന്നതിനും ശരിയായ വിഭാഗത്തിൽ രജിസ്ട്രേഷൻ നടത്തുന്നതിനും അത്യാവശ്യമാണ്.
  • ലഭ്യമായ വിഭാഗങ്ങൾ:LP / UP / Secondary ; Higher Secondary; Vocational Higher Secondary.

  • Section – LP / UP / Secondary തിരഞ്ഞെടുക്കുകയാണെങ്കിൽ മത്സരാർത്ഥിയെ രജിസ്റ്റർ ചെയ്യുന്നതിനായി Admission Number നൽകണം.
  • Admission Number നൽകിയാൽ മത്സരാർത്ഥിയുടെ പേര്, ക്ലാസ് തുടങ്ങിയ ആവശ്യമായ വിവരങ്ങൾ Sampoorna-യിൽ നിന്നും സ്വയമേവ ലഭ്യമാകും.
  • ലഭിക്കുന്ന വിവരങ്ങൾ ശരിയായ മത്സരാർത്ഥിയുടേതാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ രജിസ്ട്രേഷൻ തുടരാവൂ.

  • Section – Higher Secondary / Vocational Higher Secondary തിരഞ്ഞെടുക്കുകയാണെങ്കിൽ മത്സരാർത്ഥിയുടെ വിവരങ്ങൾ ലഭിക്കുന്നതിനായി Application Number നൽകണം.
  • Application Number നൽകുമ്പോൾ ലഭിക്കുന്ന മത്സരാർത്ഥിയുടെ വിവരങ്ങൾ പരിശോധിച്ച് ശരിയായ വ്യക്തിയാണെന്ന് ഉറപ്പാക്കേണ്ടതാണ്.
  • Application Number നൽകിയിട്ടും മത്സരാർത്ഥിയുടെ വിവരങ്ങൾ ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കിൽ, മത്സരാർത്ഥിയുടെ വിവരങ്ങൾ Manual ആയി നൽകുന്നതിനുള്ള ഓപ്ഷൻ ഉപയോഗിച്ച് ആവശ്യമായ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. പേര്, ക്ലാസ്, വിഭാഗം, Application Number ഉൾപ്പെടെയുള്ള ആവശ്യമായ വിവരങ്ങൾ ശരിയായി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ രജിസ്ട്രേഷൻ തുടരാവൂ.

  • മത്സര ഇനം തിരഞ്ഞെടുക്കുമ്പോൾ അതത് മത്സര ഇനത്തിന്റെ Item Code കൃത്യമായി പരിശോധിച്ച് നൽകണം.
  • തെറ്റായ Item Code ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്നത് പിന്നീട് മത്സരാർത്ഥിയുടെ എൻട്രിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമാകാം. അതിനാൽ Item Name-നും Item Code-നും തമ്മിൽ പൊരുത്തമുണ്ടെന്ന് ഉറപ്പാക്കുക.
    • Group Item-ൽ നിലവിലുള്ള Captain-നെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കിൽ, ലഭ്യമായ Dropdown-ൽ നിന്നും പുതിയ Captain-നെ തിരഞ്ഞെടുക്കുക..
    • പുതിയ Captain-നെ തിരഞ്ഞെടുക്കുന്നതിന് ശേഷം Update ഓപ്ഷൻ ക്ലിക്ക് ചെയ്ത് മാറ്റം സേവ് ചെയ്യുക.

  • എല്ലാ മത്സരാർത്ഥികളുടെയും വിവരങ്ങൾ രജിസ്റ്റർ ചെയ്ത ശേഷം, പേജിന്റെ താഴെ ലഭ്യമായ Create Report ഓപ്ഷൻ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത വിവരങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കുക.
  • റിപ്പോർട്ടിൽ മത്സരാർത്ഥിയുടെ പേര്, Admission Number / Application Number, ക്ലാസ് / വിഭാഗം, Section, മത്സര ഇനം,Item Code, Group Item വിവരങ്ങൾ, Group Item Captain എന്നീ വിവരങ്ങൾ ഉൾപ്പെടെ എല്ലാം കൃത്യമാണെന്ന് പരിശോധിക്കുക:

  • റിപ്പോർട്ട് പരിശോധിച്ച് എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രം പേജിന്റെ താഴെയുള്ള Confirm ഓപ്ഷൻ ഉപയോഗിച്ച് രജിസ്ട്രേഷൻ അന്തിമമായി സ്ഥിരീകരിക്കുക.
  • Confirm ചെയ്തതിനുശേഷം രജിസ്റ്റർ ചെയ്ത എൻട്രികളിൽ യാതൊരു മാറ്റവും വരുത്താൻ സാധിക്കുകയില്ല Confirm അതിനാൽ Confirm ചെയ്യുന്നതിന് മുമ്പ് എല്ലാ വിവരങ്ങളും വളരെ ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടതാണ്.

Post a Comment

Previous Post Next Post