തദ്ദേശഭരണ തിരഞ്ഞെടുപ്പ് പോളിങ്ങ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി പോസ്റ്റിങ്ങ് ഓര്‍ഡറുകള്‍ eDrops ല്‍ ലഭ്യം രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്‌കൂള്‍ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത്

നടപ്പ് അദ്ധ്യയന വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ രണ്ടിന് രാവിലെ 10 മണിക്ക് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി തൃക്കുളം ഗവ. ഹൈസ്‌കൂളില്‍ വ്യവസായ ഐ.ടി.- വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. കെ. അബ്ദുറബ്ബ് അധ്യക്ഷനായിരിക്കും. ജില്ലാതലത്തിലുള്ള പ്രവേശനോത്സവ പരിപാടികള്‍ക്ക് പുറമേ, എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം വിപുലമായ രീതിയില്‍ സംഘടിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അധ്യാപക രക്ഷാകര്‍തൃസമിതി, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, സര്‍വശിക്ഷാ അഭിയാന്‍, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ മാതൃസംഗമം തുടങ്ങിയവയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിക്കും. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്കുള്ള കൈപ്പുസ്തകമായ 'പരിരക്ഷയുടെ പാഠങ്ങളുടെ' പരിഷ്‌ക്കരിച്ച പതിപ്പ് ആയിരം കേന്ദ്രങ്ങളില്‍ പ്രകാശനം ചെയ്യും. വിദ്യാഭ്യാസ മന്ത്രിയുടെ പ്രവേശനോത്സവ സന്ദേശം എല്ലാ സ്‌കൂളുകളിലും വായിക്കും. അക്ഷരത്തൂവാലകള്‍, മധുര പലഹാരങ്ങള്‍ എന്നിവ വിതരണം ചെയ്യാനും നിര്‍ദ്ദേശമുണ്ട്. അന്നേദിവസം രക്ഷകര്‍ത്താക്കളും സ്‌കൂളുകളിലെത്തണം. സംസ്ഥാനതല സംഘാടക സമിതി രൂപീകരണം ഈ മാസം 21 ന് രണ്ട് മണിക്ക് തിരൂരങ്ങാടി തൃക്കുളം ഹൈസ്‌ക്കൂളില്‍ നടത്തും. ജില്ലയിലെ എം.എല്‍.എ മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, വിദ്യാഭ്യാസ സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റാ മമ്പാട് അധ്യക്ഷയായിരിക്കും.

Post a Comment

Previous Post Next Post