സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക (സംവരണേതര) സമുദായങ്ങളിലെ വിദ്യാർഥികൾക്കായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന വിദ്യാസമുന്നതി മെരിറ്റ് സ്‌കോളർഷിപ്പിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, സിഎ, സിഎംഎ, സിഎസ്, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദ-ബിരുദാനന്തര പഠനം, പിഎച്ച്ഡി ഗവേഷണം തുടങ്ങിയ വിഭാഗങ്ങളിലാണ് സ്‌കോളർഷിപ്പ് ലഭിക്കുക.
ഹൈസ്‍കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്കുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍
- അപേക്ഷകര്‍ കേരള സംസ്ഥാനത്തിലെ മുന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരാകണം
- കേരളത്തിലെ സര്‍ക്കാര്‍ / എയ്‍ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം
- മുകളില്‍ നല്‍കിയ ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ലഭിക്കുന്ന User Name & Password ഉപയോഗിച്ച് Candidate Login വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ആ User Name & Password ഉപയോഗിച്ചാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്
- മുന്‍വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് ലഭിച്ചവരും ഈ വര്‍ഷം പുതുതായി അപേക്ഷ സമര്‍പ്പിക്കണം
- വാര്‍ഷിക വരുമാനം പരമാവധി നാല് ലക്ഷം രൂപ
- വരുമാനത്തിന് തെളിവായി റേഷന്‍ കാര്‍ഡിന്റെ 1,2 പേജുകളുടെ പകര്‍പ്പ് സമര്‍പ്പിക്കണം
- അപേക്ഷിക്കുന്നവര്‍ക്ക് മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 70% ലധികം മാര്‍ക്ക് ലഭിച്ചിരിക്കണം
- അപേക്ഷകര്‍ക്ക് നാഷണലൈസ്‍ഡ് / ഷെഡ്യൂള്‍ഡ് ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം
- ഹൈസ്‍കൂള്‍ വിഭാഗത്തിന് സ്കോളര്‍ഷിപ്പ് തുക 2500 രൂപയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് 4000 രൂപയുമാണ്
